ബെല്ജിയക്കാരിയായ യുവതി തന്റെ കന്യകാത്വം ഓണ്‍ലൈനിലൂടെ വിറ്റു. 45,000 പൗണ്ടിന് തുല്യമായ തുകയ്ക്കാണ് 21 കാരിയായ യുവതി തന്റെ കന്യകാത്വം വിറ്റത്.
ആസ്റ്റര്‍ഡാം കേന്ദ്രമായിട്ടുള്ള യന്ത്ര എസ്കോര്‍ട്ട് ഗേള്‍സ് സൈറ്റിലാണ് തന്റെ താരുണ്യം വില്‍പ്പനയ്ക്ക് വച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ആരെയും മോഹിപ്പിക്കുന്ന തന്റെ യൗവ്വനം ഓണ്‍ലൈനില്‍ വില്പ്പനയ്ക്ക വെച്ചത്. ഏറെ തുക പ്രതീക്ഷിച്ചിരുന്നെങ്കിലും ഒടുവില്‍ ഈ തുകയ്ക്ക് കച്ചവടമുറപ്പിക്കുകയായിരുന്നു.
24 മണിക്കൂര്‍ നേരത്തേക്കാണ് യുവതിയുടെ സേവനം ലഭ്യമാവുക. കൂടാതെ ഈ സമയത്തിനുള്ളില്‍ തന്നെ മുന്തിയ ഹോട്ടലിലും ഷോപ്പിംഗിനുമെല്ലാം കൊണ്ടുപോയ്ക്കൊള്ളണമെന്നും യുവതി ഡിമാന്റ് ചെയ്തിട്ടുണ്ട്. യുവതി താരുണ്യവതിയാണോ എന്ന സംശയമൊന്നും വേണ്ട. തന്റെ കന്യകാത്വം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഇവര്‍ തെളിവായി സമര്‍പ്പിക്കും. ഉറ ഉപയോഗിച്ചുള്ള ലൈംഗികബന്ധത്തിന് മാത്രമേ തയ്യാറുള്ളൂ എന്നും യുവതി വ്യക്തമാക്കിയിരുന്നു.
നോയലെ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ആരെയും വശീകരിക്കുന്ന ചില പോസിലുള്ള ചിത്രങ്ങളും കഥാനായിക സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കച്ചവടത്തിനുശേഷം തനിക്ക് ലഭിക്കുന്ന തുകയുടെ അഞ്ച് ശതമാനം ചാരിറ്റി സ്ഥാപനത്തിന് നല്‍കുമെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. താന്‍ വെറുമൊരു വ്യഭിചാരിക അല്ല എന്ന് തെളിയിക്കുന്നതിനാണ് ഇത്തരമൊരു നടപടി പോലും !!!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല