1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2012

ബ്രിട്ടനില്‍ ആദ്യമായി സൂപ്പര്‍ഫാസ്റ്റ് ഫോര്‍ജി നെറ്റ് വര്‍ക്കിന് തുടക്കമായി. അതായത് ഫോണില്‍ ഇനിമുതല്‍ ഹൈ ഡെഫനിഷന്‍ ചലച്ചിത്രങ്ങള്‍ വരെ തടസ്സമില്ലാതെ കാണാന്‍ സാധിക്കുന്നതാണ് 4ജി നെറ്റ് വര്‍ക്ക്. ഫോണില്‍ കൂടി വീഡിയോ ചാറ്റിന് സൗകര്യമൊരുക്കുകയും വീടുകളിലെ ഗെയിം കണ്‍സോളുകളില്‍ ഗെയിം കളിക്കുന്നതിന്റെ അതേ അനുഭവത്തില്‍ ഫോണില്‍ ഗെയിം ആസ്വദിക്കാനും കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ 4ജി നെറ്റ് വര്‍ക്കിനായി പ്രത്യേകം നിര്‍മ്മിച്ച ഫോണുകളിലെ ഇത് ആസ്വദിക്കാനാകു എന്ന പ്രത്യേകതയും ഉണ്ട്.

നോക്കിയ ലൂമിയ 920, സാംസംഗ് ഗാലക്‌സ് എസ്3, എച്ച്ടിസി വണ്‍ എക്‌സ്എല്‍, ഐഫോണ്‍5 എന്നിവ 4ജി നെറ്റ് വര്‍ക്കിനായി പ്രത്യേകം ഡിസൈന്‍ ചെയ്തതാണ്. നിലവില്‍ ഐഫോണ്‍4 ഉളള ഉപഭോക്താക്കള്‍ക്ക് ആ ഹാന്‍ഡ്‌സെറ്റില്‍ 4ജി സര്‍വ്വീസ് ആസ്വദിക്കാന്‍ കഴിയില്ല. ഓറഞ്ച്, ടി മൊബൈല്‍ കമ്പനികളുടെ ഉടമസ്ഥരായ എവരിതിംഗ് എവരിവെയര്‍ കമ്പനിയാണ് നിലവില്‍ ബ്രിട്ടനില്‍ 4 ജി സേവനം നല്‍കന്നത്.

നിലവില്‍ ലണ്ടന്‍, ബര്‍മ്മിംഗ്ഹാം, കാര്‍ഡിഫ്, ബ്രിസ്റ്റോള്‍ തുടങ്ങിയ ചെറിയ മേഖലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 4 ജി സേവനം നല്‍കി തുടങ്ങുക. ഒക്ടോബര്‍ മുതല്‍ പൂര്‍ണ്ണമായ തോതില്‍ സേവനം കിട്ടിതുടങ്ങും. ഈ വര്‍ഷം അവസാനത്തോടെ 16 നഗരങ്ങള്‍ പൂര്‍ണ്ണമായും 4ജി സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. 2013 ആകുമ്പോഴേക്കും രാജ്യത്തിന്റെ എഴുപത് ശതമാനം മേഖലയിലും 2014 ആകുമ്പോഴേക്കും 98 ശതമാനം മേഖലയിലും 4ജി സേവനം ലഭിച്ച് തുടങ്ങും.

നിലവിലുളള 3ജി സേവനത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗത കൂടിയതാണ് 4 ജി. നിലവില്‍ വീട്ടിലുളള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപയോഗിച്ച് ചെയ്യാവുന്നതെല്ലാം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാനാകുമെന്നതാണ് 4ജി സേവനത്തിന്റെ ഗുണം. എന്നാല്‍ നിരക്കുകളില്‍ വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ലെന്നാണ് കരുതുന്നത്. അമേരിക്കയടക്കമുളള രാജ്യങ്ങള്‍ വളരെ നേരത്തെ തന്നെ 4ജി സ്‌പെക്ട്രം നടപ്പിലാക്കിയിരുന്നു. 4ജി സിഗ്നലുകള്‍ നല്‍കാനാവശ്യമായ സ്‌പെക്ട്രത്തിന്റെ അഭാവമാണ് ബ്രിട്ടനില്‍ ഇത് നടപ്പിലാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. എന്നാല്‍ ഇഇയ്ക്ക് ചില സ്‌പെക്ട്രങ്ങള്‍ 3ജി പോലെ 4ജിയേയും നല്‍കാനാവുന്നതിനാലാണ് മുന്‍പേ ഈ സൗകര്യം ലഭ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. എന്നാല്‍ എതിരാളികളായ വോഡാഫോണ്‍, O2 എന്നിവയ്ക്ക് മതിയായ സ്‌പെക്ട്രം ഇല്ലാത്തതിനാല്‍ ഇഇയുടെ നീക്കത്തിനെതിരേ ഇവര്‍ രംഗത്ത് വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.