ഷിനു പുന്നൂസ്
ബര്‍മിംഗ്ഹാം: കൊവന്‍ട്രിയിലെ സിവിക്ഹാളില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന മോര്‍ക്ലിമ്മീസ് നഗറില്‍ സെപ്തംബര്‍ 15 ശനിയാഴ്ച നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുടെ പരിശീലനം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
കൊവന്‍ട്രിയിലെ ബാലാജി ടെംപിള്‍ ട്രസ്റ്റിലെ ലെക്ച്ചറര്‍ ആയ സബ്‌ന സത്യന്‍ ആണ് പരിശീലനം നല്‍കിയത്. ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും അണിനിരക്കുന്ന സ്വാഗതനൃത്തിന്റെ പരിശീലനം മുഴുവന്‍ ഇടവകാംഗങ്ങളും ആവേശത്തോടെ പങ്കെടുത്ത് ഞായറാഴ്ച പൂര്‍ത്തീകരിച്ചു. ആതിഥേയ ഇടവകകള്‍ അവതരിപ്പിക്കുന്ന സ്വാഗതനൃത്തം സംഗമത്തിന്റെ മുഖ്യ ആകര്‍ഷണവും ഏവരും ആകാംക്ഷയോടൈ കാത്തിരിക്കുന്ന പ്രധാന പരിപാടിയുമാണ്.
അതോടൊപ്പം വിവിധ ഇടവകകളില്‍ യുകെയിലെ പ്രമുഖരായ ഡാന്‍സ് ടീച്ചേഴ്‌സ് ആയ കലാഭവന്‍ നൈസ്, നോയല്‍, നൈസ് തുടങ്ങിയവരുടെ നേതൃത്വത്തിലും മറ്റും പരിശീലനം പൂര്‍ത്തികരിച്ചതായി സംഗമത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിനു കുര്യാക്കോസ് കൊവന്‍ട്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല