സ്വന്തം ലേഖകന്‍: ജീവനക്കാരുടെ മീറ്റിങിനിടെ മേല്‍ക്കൂരയില്‍ നിന്ന് വീണത് മുട്ടന്‍ പെരുമ്പാമ്പ്; ചിതറിയോടി ജീവനക്കാര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചൈനയില്‍ നിന്നുള്ള വീഡിയോ. മീറ്റിങിനിടെ രണ്ട് പേര്‍ക്കിടയിലൂടെ പാമ്പ് വീഴുന്നതും ആളുകള്‍ ചിതറിയോടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തെക്കന്‍ ചൈനയിലെ ഒരു ബാങ്കിലാണ് മീറ്റിങിനിടെ താഴേക്ക് വീണ പെരുമ്പാമ്പിനെ കണ്ട് ഓഫീസ് ജീവനക്കാര്‍ ചിതറിയോടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേര്‍ഷ്യല്‍ ബാങ്കില്‍ അപ്രത്യക്ഷീതമായി പെരുമ്പാമ്പ് എത്തി. ജീവനക്കാര്‍ യോഗം വിളിച്ചു ചേര്‍ത്ത മുറിയിലേക്കാണ് പെരുമ്പാമ്പ് എത്തിയത്.
യോഗത്തില്‍ രണ്ട് നിരകളിലായി നില്‍ക്കുകയായിരുന്നു ജീവനക്കാര്‍. പെട്ടെന്നാണ് മേല്‍ക്കുരയുടെ മുകളില്‍നിന്നും ജീവനക്കാരിയുടെ ദേഹത്തേക്ക് പെരുമ്പാമ്പ് വീണത്. പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയും പൊലീസും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല