ജീവിതകാലം തനിക്കൊപ്പം വേണമെന്ന് കരുതുന്ന പങ്കാളിയോട് നാം എല്ലാ തുറന്നു പറയാറുണ്ട്, എന്താ ശരിയല്ലേ? എന്നാല്‍ കേട്ടോളു ഇത് ശുദ്ധ മണ്ടത്തരമാണ്. ചിലതൊക്കെ പറയാതിരിക്കെണ്ടതുണ്ട്. പുരുഷന്റെ കാര്യമെടുത്താല്‍ അവരുടെ കാമുകി പറയുന്ന ചില കാര്യങ്ങള്‍ അവര്‍ക്ക് സ്വീകാര്യമായേക്കില്ല, മാത്രവുമല്ല കാമുകിയുടെ ഇത്തരം തുറന്നു പറച്ചിലുകള്‍ ആ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് വരെ കാരണമായേക്കാം. വാക്കുകള്‍ക്കു മുറിവേല്‍പ്പിക്കാനാകും അതുകൊണ്ട് തന്നെ ഓരോ വാക്കും സൂക്ഷിച്ചു മാത്രം പ്രയോഗിക്കുക. നമുക്ക് നോക്കാം യാതൊരു കാരണവശാലും സ്ത്രീ അവളുടെ പങ്കാളിയോട് പറയാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്.
നിങ്ങള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം
പല പങ്കാളികളും പറയുന്ന കാര്യങ്ങളാണിത്. പ്രത്യേകിച്ച് ജോലിസ്ഥലത്ത് ബോസിനൊപ്പം നില്‍ക്കൂ, ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടൂ, കൂടുതല്‍ നല്ലൊരു ജോലിക്ക് ശ്രമിക്കൂ തുടങ്ങിയ കാര്യങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ കരുതും നിങ്ങളവരെ ജോലിയിലും പിന്തുണയ്ക്കുന്ന ഒരു പങ്കാളിയായി മാറുകയാണെന്ന് എന്നാല്‍ ഇത് തെറ്റാണ്. പുരുഷന്മാര്‍ക്കിത് അധിക്ഷേപമായിട്ടേ തോന്നുകയുള്ളൂ. പങ്കാളിക്ക് ജോലി സ്ഥലത്ത് ഏറ്റവും മോശമായ സമയമാണെങ്കില്‍ പോലും അവരുടെ ജോലി കാര്യത്തില്‍ നിങ്ങള്‍ കൈക്കടത്തരുത്, പകരം അവര്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.
പൊതുസ്ഥലത്ത് വെച്ചുള്ള സ്നേഹപ്രകടനത്തെ പറ്റി പറയുമ്പോള്‍
മിക്ക പുരുഷന്മാരും മറ്റുള്ളവര്‍ക്ക് മുന്നില്‍ തങ്ങളുടെ പങ്കാളിയോടുള്ള പ്രണയം വിളിച്ചു പറയാന്‍ താലപര്യപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ പൊതു സ്ഥലത്ത് വെച്ച് അവര്‍ സ്നേഹപ്രകടനങ്ങള്‍ നടത്തുകയും ചെയ്യും, ഇതൊക്കെ സ്ത്രീയെ ലജ്ജിപ്പിച്ചെക്കാം, എന്നാല്‍ സ്ത്രീ മനസിലാക്കേണ്ട ഒരു കാര്യം ഇത് നിങ്ങളുടെ പങ്കാളി നിങ്ങളെ അത്രയേറെ സ്നേഹിക്കുന്നുണ്ടെന്നും, ലോകത്തെ മുഴുവന്‍ ഞങ്ങള്‍ ഒന്നാണെന്ന് വിളിച്ചറിയിക്കുകയുമാണ്, അതുകൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരോടു എതിര്‍ത്തു സംസാരിക്കുന്നതിനു പകരം ഇത്രമാത്രം പറയുക, ‘മറ്റൊരവസരത്തില്‍ പ്രകടിപ്പിക്കാന്‍ ഈ സ്നേഹം കരുതി വെക്കൂ’
ലൈംഗിക കുമ്പസാരങ്ങള്‍
സ്ത്രീകള്‍ നടത്തുന്ന ലൈംഗിക കുമ്പസാരം പങ്കാളിയെ വേദനിപ്പിക്കാനും ബന്ധം തകര്‍ക്കാനും മാത്രമേ ഉപകരിക്കൂ..
കുടുംബം, കൂട്ടുകാര്‍
പുരുഷനെ സംബന്ധിച്ചിടത്തോളം അവനെ തന്റെ പങ്കാളിയുടെ കൂട്ടുകാര്‍ക്കും കുടുംബത്തിനും സ്വീകാര്യമാകണമെന്ന ആഗ്രഹം ഉണ്ടാകും. എന്നാല്‍ ചിലപ്പോള്‍ കാമുകിയുടെ കുടുംബത്തിനു ഈ ബന്ധത്തിന് താലപര്യമുണ്ടാകില്ല, അവര്‍ക്ക് അവരുടേതായ കാര്യങ്ങള്‍ ഉണ്ടായേക്കാം ഉണ്ടാവാതിരിക്കാം ഇക്കാരണങ്ങള്‍ ഒന്നും തന്നെ സ്ത്രീകള്‍ അവരുടെ പങ്കാളിയോട് പറയുന്നത് നന്നല്ല. നിങ്ങളുടെ വീട്ടുകാര്‍ അല്ലെങ്കില്‍ കൂട്ടുകാര്‍ നിങ്ങളുടെ പങ്കാളിയെ പറ്റി പറഞ്ഞ കുറ്റങ്ങള്‍ നിങ്ങള്‍ പങ്കാളിയോട് പറയുമ്പോള്‍ അതവരെ ബന്ധത്തില്‍ നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിക്കും.
അമ്മായിയമ്മയെ പറ്റി പറയുന്നത്
നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ കുടുംബത്തെയോ അവരുടെ അമ്മയെയോ പറ്റി കുറ്റം പറയുന്നത് വടി കൊടുത്തു അടി വാങ്ങുന്ന ഏര്‍പ്പാടാണ്. ഏറ്റവും സുരക്ഷിതം ഇത്തരം കാര്യങ്ങളില്‍ നിങ്ങളുടെ വായ അടച്ചു വെക്കുന്നതാണ് അല്ലാത്തപക്ഷം നിങ്ങള്‍ പറയുന്ന കുറ്റങ്ങള്‍ പങ്കാളിക്ക് നിങ്ങളോട് വെറുപ്പുണ്ടാക്കാനെ ഉപകരിക്കൂ. ഇനി ആരോടും പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല എന്നാണെങ്കില്‍ നിങ്ങളുടേത് മാത്രമായ സുഹൃത്തിനോട് പറയൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല