ഒരു വര്‍ഷമായി ബംഗ്ളാദേശ് ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായ അഞ്ചു വയസുകാരന്‍ മോചിതനായി. മുത്തച്ഛന്‍ ഹച്ചിമുദ്ദീന്‍ ഷെയ്ഖിനോടും മുത്തച്ഛി മഫ്റോസ ഖാട്ടൂണിനുമൊപ്പം ബംഗ്ളാദേശില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഇരുവരോടുമൊപ്പം അഞ്ചുവയസുകാരന്‍ ആരിഫുള്‍ ഷെയ്ഖിനെ അധികൃതര്‍ കസ്റഡിയിലെടുത്തിരുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു സംഭവം. പിന്നീട് ഖുഷ്തിയായിലെ മജിസ്ട്രേറ്റ് കോടതി ഇവരെ രണ്ട് മാസത്തേക്ക് ശിക്ഷിച്ചു. ശിക്ഷാകാലാവധി എന്നേ പൂര്‍ത്തിയായിരുന്നെങ്കിലും മറ്റ് നടപടിക്രമങ്ങളിലെ കാലതാമസം മൂലം ഇവരുടെ മോചനം വൈകുകയായിരുന്നു.
ഇന്ത്യാ-ബംഗ്ളാദേശ് അതിര്‍ത്തി ചെക് പോസ്റായ ഗേദേയില്‍ വെച്ച് ബംഗ്ളാദേശ് അതിര്‍ത്തിരക്ഷാസേനയാണ് മൂവരെയും ഇന്നു രാവിലെ ബിഎസ്എഫിന് കൈമാറിയത്. ബിഎസ്എഫ് ഇവരെ മുര്‍ഷിദാബാദ് പോലീസിന് കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല