1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2024

സ്വന്തം ലേഖകൻ: അജ്മാനില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് പൊലീസ്. ഒക്ടോബര്‍ 31 മുമ്പ് എമിറേറ്റിൽ നടത്തിയ നിയമലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകളിലാണ് ഇളവ് ലഭിക്കുക. നവംബര്‍ 4 മുതല്‍ 15 വരെ ഈ കിഴിവ് ലഭ്യമാണെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. അതേസമയം ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഇത് ബാധകമല്ല. എക്‌സിലൂടെയാണ് അജ്മാന്‍ പൊലീസ് വിവരം പങ്കുവെച്ചത്.

നിയമ ലംഘകരുടെ സാമ്പത്തിക ഭാരം ലംഘൂകരിക്കാനും കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘന കേസുകള്‍ പരിഹരിക്കാനും ഈ തീരുമാനം ലക്ഷ്യമിടുന്നു. അജ്മാന്‍ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

ഗുരുതരമായ നിയമലംഘനങ്ങള്‍ ഒഴികെ ഒക്ടോബര്‍ 31ന് മുമ്പ് അജ്മാന്‍ എമിറേറ്റില് നടക്കുന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡർ ഇന്‍ ചീഫ് മേജര് ജനറല്‍ ഷെയ്ഖ് സുല്‍ത്താന് ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

അശ്രദ്ധമായി വാഹനമോടിക്കുന്നത് റോഡ് ഉപയോക്താക്കളുടെ ജീവന് അപകടത്തിലാക്കുന്ന ലംഘനം, ട്രക്ക് ഡ്രൈവര്‍മാരുടെ തെറ്റായ ഓവര്‍ടേക്കിംഗ്, പരമാവധി വേഗത പരിധി മണിക്കൂറില്‍ 80 കിലോമീറ്ററിലധികം കവിയല്‍, വാഹനം മാറ്റാതെ വാഹനത്തില്‍ മാറ്റം വരുത്തല്‍ എന്നിവയാണ് പിഴ ഇളവ് തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്ന ലംഘനങ്ങളെന്ന് ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി പറഞ്ഞു.

റോഡ് സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രത്തിന് അനുസൃതമായിട്ടാണ് ഈ നടപടി. കുമിഞ്ഞുകൂടിയ പിഴ അടക്കാനുള്ള തീരുമാനം എല്ലാ വാഹന ഉടമകളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.