സ്വന്തം ലേഖകൻ: സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ഇന്ന് മുതൽ സൗദിയിൽ നിലവിൽ വന്നു. ഈ മാസം 18 ന് മുൻപ് നടന്ന എല്ലാ ട്രാഫിക് നിയമ ലംഘനങ്ങൾക്കും ഈ ഇളവ് ലഭിക്കും. എന്നാൽ ആറ് മാസത്തിനുള്ളിൽ (ഇന്ന് മുതൽ ഒക്ടോബർ 18 വരെ) ഈ പിഴകൾ അടയ്ക്കണം എന്നതാണ് നിബന്ധന.
പൗരന്മാർ, പ്രവാസികൾ, സന്ദർശകർ, ജിസിസി പൗരന്മാർ എന്നിവരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഈ തീരുമാനം. ഓരോ ലംഘനത്തിനും ഒറ്റത്തവണയായോ വെവ്വേറെയായോ പിഴ അടയ്ക്കാൻ ഇളവ് അനുവദിക്കുന്നുമുണ്ട്.
ദുബായിലെ പ്രളയത്തിൽപ്പെട്ട് മലയാളികളടക്കമുള്ള നൂറോളം പേർ;
റോഡിലെ വാഹനാഭ്യാസം, ലഹരിമരുന്ന് അല്ലെങ്കിൽ നിരോധിത പദാർഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കൽ, അമിത വേഗത എന്നിങ്ങനെയുള്ള ഗുരുതര ലംഘനങ്ങൾ ഇതിൽ ഉൾപ്പെടില്ല. ഏപ്രിൽ 18 മുതൽ നടക്കുന്ന പുതിയ ലംഘനങ്ങൾക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 75 ബാധകമാകും. അതിനനുസരിച്ച് ഒറ്റത്തവണ ലംഘനങ്ങൾക്ക് 25% ഇളവ് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല