
സ്വന്തം ലേഖകൻ: ജര്‍മന്‍ റെയില്‍വേയില്‍ അടുത്ത സമരം ഞായറാഴ്ച ആരംഭിക്കും. നിലവിലുള്ള ശമ്പള തര്‍ക്കത്തിന്റെ ഭാഗമായി ജര്‍മൻ ട്രേഡ് യൂണിയനായ ഇവിജിയാണ് 50 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച വൈകി ആരംഭിക്കുകയും അടുത്ത ആഴ്ച ആദ്യം യാത്രയെ തടസ്സപ്പെടുത്തുകയും ചെയ്യും. ജർമനിയിലെ റെയില്‍, ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ ട്രേഡ് യൂണിയനാണ് ഇവിജി. അടുത്ത ആഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചേക്കും.
പണിമുടക്ക് ജര്‍മ്മന്‍ ദേശീയ റെയില്‍ ഓപ്പറേറ്ററായ ഡോച്ച് ബാനിനെയും മറ്റു ഗതാഗത കമ്പനികളെയും ബാധിക്കും. തൊഴിലാളികള്‍ ഞായറാഴ്ച രാത്രി 10 മണി മുതല്‍ ആരംഭിയ്ക്കുന്ന സമരം ചൊവ്വാഴ്ച ദിവസമേ അവസാനിക്കു. പണിമുടക്കിനെത്തുടര്‍ന്ന് എല്ലാ ദീര്‍ഘദൂര റെയില്‍ സര്‍വീസുകളും റദ്ദാക്കുകയാണെന്ന് പ്രമുഖ കമ്പനിയായ ഡോച്ച് ബാന്‍ പറഞ്ഞു. യൂറോപ്പിലുടനീളമുള്ള ചരക്ക് ഗതാഗതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഡിബി, യൂറോപ്യന്‍ ചരക്ക് ഇടനാഴികളില്‍ 10 ല്‍ ആറെണ്ണവും ജർമന്‍ റെയില്‍ ശൃംഖലയാണ് ഉപയോഗിക്കുന്നത്.
വിവിധ റെയില്‍, ബസ് കമ്പനികളിലെ ഏകദേശം 230,000 ജീവനക്കാര്‍ക്കാണ് പണിമുടക്കുന്നത്. ഇവിജി 12% ശമ്പള വർധന ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ 12% തുകയില്‍ കുറവ് ലഭിക്കുന്ന ആളുകള്‍ക്ക് പ്രതിമാസം 650 യൂറോ അധികമായി നല്‍കണം.
എന്നാല്‍, തങ്ങളുടെ ഓഫര്‍ താഴ്ന്ന–ഇടത്തരം വരുമാനമുള്ളവര്‍ക്ക് ഏകദേശം 10% വർധനയ്ക്കും മികച്ച ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഏകദേശം 8% വർധനയ്ക്കും അതുപോലെ എല്ലാവര്‍ക്കും ഒറ്റത്തവണ പണപ്പെരുപ്പ നഷ്ടപരിഹാരമായി 2,850 യറോയ്ക്കും തുല്യമാകുമെന്നാണ് കമ്പനി പറയുന്നത്. ഇത് യൂണിയനുകള്‍ തള്ളിക്കളഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല