സ്വന്തം ലേഖകന്‍: ഹോളിവുഡ് താരം ആഞ്ചലീന ജോളിയെ പോലെയാകാന്‍ 50 ശസ്ത്രകിയകള്‍ നടത്തിയ പെണ്‍കുട്ടിയുടെ വാര്‍ത്തയ്ക്കു പിന്നിലെ സത്യം! താന്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ പെണ്‍കുട്ടിയായ സഹര്‍ തബര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
തന്റെ രൂപമാറ്റത്തിന് പിന്നില്‍ ഫോട്ടോഷോപ്പും മെയ്ക്കപ്പും ആയിരുന്നുവെന്നാണ് ഈ 19 കാരി പറയുന്നത്. നിങ്ങളാരും ഇതിന് മുന്‍പ് സാങ്കേതിക വിദ്യകളെക്കുറിച്ച് കേട്ടിട്ടില്ലേ എന്നും പെണ്‍കുട്ടി ചോദിക്കുന്നു. ഓരോ തവണയും മുഖം കൂടുതല്‍ കൌതുകകരമാക്കി സ്വയം ആവിഷ്‌കരിക്കുകയെന്ന കലയാണ് താന്‍ ചെയ്തതെന്നും പെണ്‍കുട്ടി അവകാശപ്പെട്ടു.
രൂപത്തില്‍ മറ്റൊരാളെ പോലെ ആകുക എന്നത് തന്റെ ലക്ഷ്യമല്ല. തന്റെ മുഖം, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലേത് പോലെയല്ലെന്ന് തന്നെ അറിയുന്നവര്‍ക്ക് അറിയാം. ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഫോട്ടോഷോപ്പാണോ എന്ന സംശയം ചിലര്‍ ഉന്നയിച്ചിരുന്നു. ചിലര്‍ ജീവച്ഛവമെന്നാണ് പെണ്‍കുട്ടിയെ വിളിച്ചത്. ഒരു ഘട്ടത്തില്‍ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം അക്കൌണ്ട് പ്രൈവറ്റാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല