ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തുടക്കമിട്ട് ഗേ കേവ്മാന്റെ അസ്ഥികൂടം കണ്ടെത്തി. അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ളതാണ് ഈ അസ്ഥികൂടമെന്നാണ് കരുതുന്നത്. എന്നാല്‍ മറവുചെയ്ത രീതിയിലുള്ള വ്യത്യസ്തതയാണ് ഊഹാപോഹങ്ങള്‍ക്ക് ഇടനല്‍കിയത്.
വിവിധ ലൈംഗിക താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്ന ആളുടേതാകാം ഈ അസ്ഥികൂടമെന്നാണ് ആര്‍ക്കിയോളജിക്കല്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. മറവുചെയ്ത രീതിയാണ് ഈ നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ കൊണ്ടെത്തിച്ചിട്ടുള്ളത്. മണ്ണുമാന്തിയുള്ള പരിശോധനയ്ക്കിടെ ചെക് റിപ്പബ്ലിക്കിലാണ് അസ്ഥികൂടം കണ്ടെത്തിയിട്ടുള്ളത്.
പഴയ കാലത്ത് സത്രീകളെയും പുരുഷന്‍മാരെയും സംസ്‌കരിക്കുന്നതിന് പ്രത്യേക രീതികളുണ്ടായിരുന്നു. തല പടിഞ്ഞാറോട്ട് തിരിച്ചുവെച്ച്, കുഴിമാടത്തിന്റെ വലത്തുവശത്തായിരുന്നു പുരുഷന്‍മാരുടെ ശരീരം മറവുചെയ്തിരുന്നത്. തല കിഴക്കുഭാഗത്തേക്ക് തിരിച്ച് ഇടതുവശത്തായിരുന്നു സ്ത്രീകളുടെ ശരീരം മറവുചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ അസ്ഥികൂടം ഇടതുവശത്തേക്ക് തിരിച്ചുവെച്ച് തല പടിഞ്ഞാറേക്ക് ചരിച്ചുള്ള നിലയിലാണ്.
ഇതാണ് ആര്‍ക്കിയോളജിക്കല്‍ ഗവേഷകരെ ആശ്ചര്യപ്പെടുത്തിയിട്ടുള്ളത്. കൂടാതെ അസ്ഥികൂടത്തിന്റെ അടുത്തുനിന്ന് പുരുഷന്‍മാരോടൊപ്പം പണ്ട് അടക്കം ചെയ്യാറുണ്ടായിരുന്ന ആയുധങ്ങളും കണ്ടെത്തിയിട്ടില്ല. ഇതുവരെ കണ്ടെത്തിയിട്ടുള്ള അസ്ഥികൂടങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തതയുള്ളതാണ് പുതിയ അസ്ഥികൂടമെന്ന് ആര്‍ക്കിയോളജിക്കല്‍ സംഘത്തിലെ കാറ്ററീന സെമ്രാടോവ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല