1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2024

സ്വന്തം ലേഖകൻ: ഇ – വീസ സേവനം താൽക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതുവഴി മൊത്തത്തിലുള്ള സന്ദർശക അനുഭവം മികച്ചതാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ഇതോടെ കുവൈത്തിലേക്ക് വരുന്നതിന് മുൻപ് വീസ ലഭിക്കുന്നതിന് നേരത്തേ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്ന 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഈ തീരുമാനം ദോഷകരമായി ബാധിക്കും.

ഇ – വീസ സംവിധാനം നവീകരിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് സസ്‌പെൻഷൻ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, താൽക്കാലികമായാണ് ഇ – വീസ സംവിധാനം നിർത്തിവച്ചതെങ്കിലും ഈ സേവനം പുനരാരംഭിക്കുന്നതിന് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല. എന്നാൽ സസ്‌പെൻഷൻ കാലയളവിൽ ഇതര വീസ ഓപ്ഷനുകൾ ലഭ്യമാണെന്ന് മന്ത്രാലയം സന്ദർശകർക്ക് ഉറപ്പ് നൽകി.

സസ്‌പെൻഷൻ ബാധിച്ച രാജ്യങ്ങൾ

അൻഡോറ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ഭൂട്ടാൻ, ബ്രൂണെ, ബൾഗേറിയ, കംബോഡിയ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഗ്രീസ്, ഹോങ്കോംഗ്, ഹംഗറി, ഐസ്ലൻഡ്, അയർലൻഡ്, ഇറ്റലി ജപ്പാൻ, ലാവോസ്, ലാത്വിയ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്‌സംബർഗ്, മലേഷ്യ, മാൾട്ട, മൊണാക്കോ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സാൻ മറിനോ, സെർബിയ, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, ദക്ഷിണ കൊറിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, തുർക്കി, ഉക്രെയ്ൻ, യുണൈറ്റഡ് കിംഗ്ഡം യുണൈറ്റഡ് സ്റ്റേറ്റ്‌സ്, വത്തിക്കാൻ എന്നീ 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഈ താൽകാലിക വീസ സസ്‌പെൻഷൻ നടപടി ബാധിക്കും.

യാത്രക്കാർക്കുള്ള മറ്റ് വീസ ഓപ്ഷനുകൾ

ഇ – വീസ സസ്‌പെൻഷൻ കാലയളവിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് കുവൈത്ത് മുന്നോട്ടുവെക്കുന്ന മറ്റ് വീസ ഓപ്ഷനുകൾ ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.

സ്‌പോൺസേർഡ് വീസിറ്റ് വീസ: കുവൈത്തിലെ താമസക്കാരന്റെയോ കമ്പനിയുടെയോ ഹോട്ടലിന്റെയോ സ്‌പോൺസർഷിപ്പിലൂടെ യാത്രക്കാർക്ക് സന്ദർശന വീസയ്ക്ക് അപേക്ഷിക്കാം. ഈ പ്രക്രിയയ്ക്ക് സ്‌പോൺസർഷിപ്പ് ഡോക്യുമെന്റേഷൻ സമർപ്പിക്കുകയും കുവൈത്ത് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള അനുമതി നേടുകയും വേണം.

ജിസിസി റെസിഡന്റ്സ് വീസ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ നിർദ്ദിഷ്ട തൊഴിലുകളിൽ ജോലി ചെയ്യുന്നവർക്ക് ഓൺ അറൈവൽ വീസയ്ക്ക് യോഗ്യതയുണ്ടായിരിക്കും. തൊഴിലും ദേശീയതയും അനുസരിച്ച് യോഗ്യതയിൽ വ്യത്യാസം വരും.

ബിസിനസ് വീസ: ജോലിയുമായി ബന്ധപ്പെട്ട യാത്രകൾക്ക്, കുവൈത്തിലെ കമ്പനികൾക്ക് ബിസിനസ് വീസ സ്‌പോൺസർ ചെയ്യാം. അപേക്ഷകർ കുവൈത്തിലെ ബിസിനസ്സ് പ്രവർത്തനത്തിന്റെ തെളിവ് ഉൾപ്പെടെയുള്ള രേഖകൾ നൽകണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.