ലണ്ടന്‍: 50,000 ത്തിലധികം എന്‍.എച്ച്.എസ് തസ്തികകള്‍ വെട്ടിക്കുറക്കുന്നെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍, നഴ്‌സ്, ദന്തഡോക്ടര്‍ എന്നീ തസ്തികകള്‍ ഉള്‍പ്പെടെയാണിത്. ആരോഗ്യസേവനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുപകരം വെട്ടിക്കുറക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്നാണ് ഈ തീരുമാനം.നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍ നിര ജോലിക്കാര്‍ക്കായിരിക്കും കൂടുതല്‍ തൊഴില്‍ നഷ്ട്ടപ്പെടുകയെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.
തസ്തികകള്‍ വെട്ടിക്കുറക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ഫോള്‍സ് എക്കോണമി നടത്തിയ പഠനത്തില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതായും പലര്‍ക്കും പിരിച്ചുവിടല്‍ മുന്നറിയിപ്പ് നല്‍കിയതായും കണ്ടെത്തി.
ഈസ്റ്റ് ലാന്‍കാസ്ഷയര്‍ ഹോസ്പിറ്റലിലെ എന്‍.എച്ച്.എസ് ട്രസ്റ്റ്, വിറാല്‍ യൂണിവേഴ്‌സിറ്റി ടീച്ചിംങ് ഹോസ്പിറ്റലിലെ എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, നോര്‍ത്ത് സ്ട്രാന്‍സ്‌ഫോര്‍ഡ്ഷയറിലെ എന്‍.എച്ച്.എസ് ട്രസ്റ്റ്, കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
53,000 എന്‍.എച്ച്.എസ് സ്റ്റാഫുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നുറപ്പായതായി ഫോള്‍സ് എക്‌ണോമി പറയുന്നു. കൂടാതെ വെയ്ല്‍സ് ഹെല്‍ത്ത് ബോര്‍ഡുള്‍പ്പെടെയുള്ള എന്‍.എച്ച്.എസ് ട്രസ്റ്റുകള്‍ അടുത്ത നാലുമാസത്തിനുള്ളില്‍ തന്നെ പിരിച്ചുവിടല്‍ മുന്നറിയിപ്പു നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
എന്‍.എച്ച്.എസ് സര്‍ക്കാരിന്റെ കൈകളിള്‍ സുരക്ഷിതമാണെന്ന അവകാശവാദം കളവായിരുന്നെന്നാണ് ഫോള്‍സ് എക്‌ണോമി നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നതെന്ന് ടി.യു.സി ജനറല്‍ സെക്രട്ടറി ബ്രന്‍ഡാന്‍ ബാര്‍ബര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല