കെടുകാര്യസ്തതക്കു പേരുകേട്ട ബ്രിട്ടിഷ് ബാങ്കുകള്‍ സാധാരണ ജനത്തിന്റെ കീശ കാലിയാക്കാന്‍ പുതിയ വഴികള്‍ തേടുന്നു. കാമറൂണ്‍ സര്‍ക്കാരിന്റെ ചെലവുചുരുക്കലും വാറ്റ് നിരക്കിലെ വര്‍ധനയും മറ്റ് നികുതികളും മൂലം വീര്‍പ്പുമുട്ടുന്ന ബ്രിട്ടിഷ് ജനതയ്ക്ക് കേള്‍ക്കേണ്ടി വരുന്നത് വീണ്ടുമൊരു അശുഭ വാര്‍ത്ത കൂടി.
ക്രെഡിറ്റ് കാര്‍ഡിന്റെയും ലോണിന്റെയും പലിശനിരക്ക് നാലുവര്‍ഷത്തിനകം രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചു.ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കില്‍ വരുന്ന വര്‍ധനയ്ക്ക് പുറമെയാണ് ബാങ്കുകളുടെ സ്വന്തം നിരക്ക് കൂട്ടല്‍.
പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയാണ് സാരമായി ബാധിക്കുക. മിക്കവരുടെയും കുടുംബ ബജറ്റ് തന്നെ താളം തെറ്റും. കടം വീട്ടുക എന്നതാവും ജീവിതത്തിലെ ഏറ്റവും കഠിന്യമേറിയ കാര്യം. പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിന് പുറമെയാണ് പലിശനിരക്ക് ഉയരുന്നത്. പലിശനിരക്ക് വര്‍ധന ബ്രിട്ടനിലെ 340 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്‌താക്കളെയും എട്ട് ദശലക്ഷം മോര്‍ട്ട്ഗേജ് ഉപഭോക്‌താക്കളെയുമാണ് ബാധിക്കുക.
ബാങ്ക് ഒഫ് ഇംഗ്ലണ്ട് ഈ വര്‍ഷം മധ്യത്തോടെ തന്നെ പലിശ നിരക്ക് ഉയര്ത്താനുളളഒരുക്കത്തിലാണ്. നേരത്തേ പ്രതീക്ഷിച്ചിരുന്നതിനെക്കാളും വളരെ നേരത്തെയാണിത്. ഇതിനു പുറമേ ക്രെഡിറ്റ് കാര്‍ഡ് നിരക്കും കൂടുന്നതോടെ ബ്രിട്ടിഷുകാരന്റെ കുടുംബ ബജറ്റ് താറുമാറാവും.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മോര്‍ട്ട്ഗേജ് അടയ്ക്കുന്ന നല്ലൊരു വിഭാഗം ആളുകള്‍ യുകെയില്‍ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല