സ്വന്തം ലേഖകന്‍: 57 നിലയുള്ള കൂറ്റന്‍ കെട്ടിടം വെറും 19 ദിവസം കൊണ്ട് തീര്‍ത്ത് ചൈനക്കാര്‍ ലോക റെക്കോര്‍ഡിന് ഉടമകളായി. ലോകത്തിലെ ഏറ്റവും വേഗതയുള്ള നിര്‍മ്മാണ കമ്പനി തങ്ങളാണെന്നാണ് ചൈനീസ് കമ്പനിയുടെ വാദം.
ദി ബ്രോഡ് സസ്‌റ്റൈനബിള്‍ ബില്‍ഡിംഗ് കമ്പനിയാണ് മിന്നല്‍ വേഗത്തില്‍ പണി തീര്‍ത്ത് ലോകത്തെ ഞെട്ടിച്ചത്. അതും ഗ്ലാസും ഇരുമ്പും എല്ലാം ചേര്‍ത്തുണ്ടാക്കിയ ഒരു ഭീമന്‍ കെട്ടിടം. ഒരു ദിവസം മൂന്നു നിലകള്‍ പണി തീര്‍ക്കുക എന്നതായിരുന്നു തങ്ങളുടെ തന്ത്രമെന്ന് കമ്പനി വൈസ് പ്രസിഡന്റ് സിയാവോ ചാങ്ങെങ് പറയുന്നു.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ചാങ്ങഷയിലാണ് കെട്ടിടം പണിതിരിക്കുന്നത്. മിനി സ്‌കൈ സിറ്റി എന്നാണ് കെട്ടിടത്തിന്റെ പേര്. 95 ശതമാനം കെട്ടിട ഭാഗങ്ങളും കമ്പനി ഫാക്ടറിയിലാണ് പണി തീര്‍ത്തത്. ഈ ഭാഗങ്ങള്‍ കൂട്ടി യോജിപ്പിക്കലായിരുന്നു കെട്ടിടം പണിയുന്നിടത്തെ പ്രധാന പണി.
1,200 ജീവനക്കാരാണ് കെട്ടിടം പണിയാന്‍ ഉണ്ടായിരുന്നത്. കെട്ടിടം പണി പുരോഗമിക്കുന്ന വിവിധ ഘട്ടങ്ങള്‍ ടൈം ലാപ്‌സ് രീതിയില്‍ അവതരിക്കുന്ന വീഡിയോ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. മിനി സ്‌കൈ സിറ്റി വിജയകരമായി പണി തീര്‍ത്തതോടെ 220 നിലകളുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം വെറും 3 മാസം കൊണ്ട് പൂര്‍ത്തിയാക്കി പുതിയ റെക്കോര്‍ഡിനുള്ള ഒരുക്കത്തിലാണ് കമ്പനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല