അഞ്ചാം ഐ.പി.എല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്. ആവേശപ്പോരാട്ടത്തില്‍ ഹാട്രിക് കിരീടം ഉയര്‍ത്താനെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത കന്നിക്കിരീടം നേടിയത്.
191 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നൈറ്റ് റൈഡേഴ്സ് 48 പന്തില്‍ 89 റണ്‍സെടുത്ത മന്‍വീന്ദര്‍ ബിസ്ലയുടെയും 49 പന്തില്‍ 69 റണ്‍സടിച്ച ജാക് കാലിസിന്റെയും തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ജയിച്ചു കയറിയത്.
നേരത്തേ, ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ധോണിയുടെ ടീം മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സെടുത്തത്. 38 പന്തില്‍ 73 റണ്‍സെടുത്ത സുരേഷ് റെയ്നയുടെയും 43 പന്തില്‍ 54 റണ്‍സെടുത്ത മൈക് ഹസിയുടെയും മികവിലാണ് ചെന്നൈ വന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ മുരളി വിജയ് 32 പന്തില്‍ 42 റണ്‍സെടുത്ത് പുറത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല