സമീപകാലത്തെ ഏറ്റവും വലിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഈ മാനസിക മുന്‍തൂക്കവുമായി ഇന്ത്യ ഇന്ന് ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ഏകദിനത്തിനിറങ്ങുന്നു. ജയിച്ചാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ദീപാവലി സമ്മാനമാകും അത്. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ ഈഡന്‍ ഗാര്‍ഡന്‍സില്‍ പകലും രാത്രിയുമായുള്ള മത്സരം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ 2.30ന് ആരംഭിക്കും. പരമ്പരയിലെ നാലു മത്സരങ്ങളും ജയിച്ച ഇന്ത്യ 5-0 എന്ന നേട്ടമായിരിക്കും ആഗ്രഹിക്കുക. അതിലൂടെ ഇംഗ്ളണ്ടില്‍ തങ്ങള്‍ക്കേറ്റ കനത്ത പരാജയത്തിന് കണക്കുതീര്‍ക്കുക എന്ന ലക്ഷ്യവും കൈവരിക്കും.
ഇതൊരു പകരംവീട്ടല്‍പരമ്പര അല്ലെന്ന് വീണ്ടും വീണ്ടും നായകന്‍ ധോണി പറയുന്നുണ്െടങ്കിലും ആരാധകര്‍ ആ രീതിയിലാണ് കാണുന്നത്. മികച്ച കളിയിലൂടെ 5-0ന് പരമ്പര ഞങ്ങള്‍ നേടും- ധോണി പറഞ്ഞു. ബാറ്റിംഗിലും ബൌളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ മികവു കാട്ടിയാണ് സീനിയര്‍ താരങ്ങളുടെ അഭാവത്തിലും ടീം ഇന്ത്യയുടെ കുതിപ്പ്. ഒരുലക്ഷത്തിലേറെ കാണികളുടെ കാതടപ്പിക്കുന്ന ആരവത്തിനുമുന്നില്‍ ഇംഗ്ളണ്ടിന് ഇന്ത്യയെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ പരാജയത്തിന്റെ പടുകുഴിയിലായ അവരുടെ തിരിച്ചുവരവ് ഏറെക്കുറെ അസംഭവ്യമാണ്.
ഇന്ത്യയെ സംബന്ധിച്ച് മികച്ച രണ്ടു താരങ്ങളുടെ ഉജ്വല അരങ്ങേറ്റംകണ്ടു ശ്രദ്ധേയമായ പരമ്പരയാണിത്. മുംബൈ ബാറ്റ്സ്മാനായ അജിങ്ക്യ രഹാനയുടെയും ബൌളറായ വരുണ്‍ ആരോണിന്റെയും പ്രകടനം ഭാവിയില്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന സൂചനയാണ് നല്കുന്നത്. മൊഹാലിയില്‍ ഇംഗ്ളണ്ട് ഉയര്‍ത്തിയ 299 റണ്‍സ് പിന്തുടരാന്‍ സഹായകരമായത് രഹാനയുടെ 91 റണ്‍സാണ്. അതുപോലെ മുംബൈയില്‍ വരുണിന്റെ മൂന്നുവിക്കറ്റ് പ്രകടനവും നിരൂപക പ്രശംസയേറ്റുവാങ്ങി. ഇരുടീമും മുംബൈ ഏകദിനത്തിലെ അതേ ടീമിനെ നിലനിര്‍്ത്തിയാകും കളത്തിലിറങ്ങുക. എന്നാല്‍ പാര്‍ഥിവ് പട്ടേലിനെ മാറ്റി മനോജ് തിവാരിയെ പരിഗണിക്കാനും സാധ്യതയുണ്ട്. ഇംഗ്ളണ്ട് ഇവിടെ അവസാനം കളിക്കുന്നത് 2006-ലാണ്. അന്ന് 22 റണ്‍സിന്റെ പരാജയമായിരുന്നു ഫലം. അതുപോലെ ഇംഗ്ളണ്ട് 5-0നു പരാജയപ്പെട്ടത് ഇന്ത്യയോടും ശ്രീലങ്കയോടും മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല