സബ്സിഡി നിരക്കില്‍ ഈ സാമ്പത്തിക വര്‍ഷം മൊത്തം ആറു പാചകവാതക സിലിണ്ടറുകള്‍ മാത്രം നല്കിയാല് മതിയെന്നു എണ്ണക്കമ്പനികളുടെ ഉത്തരവ്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ആറു സിലിണ്ടര്‍ വാങ്ങിയിട്ടുള്ള എ.പി.എല്‍. ഉപയോക്താക്കള്‍ക്ക് ഇക്കൊല്ലം ഇനി സബ്സിഡി നിരക്കില്‍ എല്‍.പി.ജി. സിലിണ്ടര്‍ ലഭിച്ചേക്കില്ല.
ഇതുവരെ വിതരണം ചെയ്ത സിലിണ്ടറുകളുള്പ്പെടെ മൊത്തം ആറെണ്ണം മാത്രമേ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാവൂയെന്നാണ് കമ്പനികളുടെ നിര്‍ദേശം.
സെപ്റ്റംബര്‍ വരെ മൂന്നു സിലിണ്ടറില്‍ കുറവാണ് എടുത്തതെങ്കില്പോലും ശേഷിക്കുന്ന ആറുമാസത്തിനിടെ പരമാവധി മൂന്നു സിലിണ്ടറുകള്‍ നല്കിയാല് മതിയെന്നാണ് കലവൂരിലെ നെന്‍കോ ഗ്യാസ് ഏജന്‍സിയെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ആര്.എം.ഒ. ചിത്തര അയ്യര്‍ അറിയിച്ചിട്ടുള്ളത്.
ഈ വിവരം ഉപയോക്താക്കളെ അറിയിക്കാന്‍ ഗ്യാസ് ഏജന്‍സികള്‍ നോട്ടീസ് ബോര്‍ഡില്‍ വിവരം രേഖപ്പെടുത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷേ ഗുണഭോക്താക്കളെ ഭയന്ന് ഏജന്‍സികള്‍ പലരും വിവരം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല