ടീനേജുകാരനായ ജോ ചുട്ടിന്റെ കോര്‍സ കാര്‍ ഇന്‍ഷുര്‍ ചെയ്യാനായി ചിലവായത് 72,000പൗണ്ട്. 600 പൗണ്ട് മാത്രം വിലയുള്ള വോക്സ്ഹാള്‍ കോര്‍സ കാറിനാണ് ഇത്രയും ഭീമമായ ഇന്‍ഷുറന്‍സ് തുക.
കോര്‍സ കാറിന്റെ 120 മടങ്ങോളം തുകയാണ് ഇന്‍ഷുറന്‍സ് തുകയെന്നതാണ് ഏറെ രസകരമായ വസ്തുത. 1.0 ലിറ്റര്‍ എന്ജിന് കാറായതിനാല്‍ ഇന്‍ഷുറന്‍സ് തുക കുറയും എന്നുകരുതിയാണ് ജോ കോര്‍സ വാങ്ങിയത്. എന്നാല്‍ ഇന്‍ഷുര്‍ തുക വ്യക്തമാക്കുന്ന സൈറ്റ് പരിശോധിച്ചതോടെയാണ് ജോയ്ക്ക് കാര്യങ്ങള്‍ പിടികിട്ടിയത്.
സെന്‍ട്രല്‍ ഇന്‍ഷുറന്‍സ് ഡിപ്പോസിറ്റ് ആയി 16745പൗണ്ടാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പത്ത് മാസത്തെ ഇന്‍സ്റ്റാള്‍മെന്റ് തുകയായി 5540 പൌണ്ട് വീതവും . ഏറ്റവും വിലകുറഞ്ഞ ഇന്‍ഷുറന്‍സ് കമ്പനിക്ക് വരെ ഏതാണ്ട് 7000 പൗണ്ട് വരെ നല്‍കേണ്ട അവസ്ഥയാണ്. ബെര്ക്ക്സിലെ സ്ലോഗിലാണ് ജോ താമസിക്കുന്നത്.
എന്തായാലും ഇന്‍ഷുറന്‍സ് തുക കേട്ട് ജോ ഞെട്ടിയിരിക്കുകയാണ്. തന്റെ കൈയ്യില്‍ ഇത്രയും തുകയുണ്ടെങ്കില്‍ വല്ല ടാക്സിക്ക് പോകുകയോ ഡ്രൈവറെ വച്ച് ഓടിക്കുകയോ ചെയ്യാമെന്ന് ജോ പറഞ്ഞു. ഇന്‍ഷുറന്‍സ് എടുക്കാന്‍ കമ്പനികള്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്ന് ജോ പറഞ്ഞു. എന്നാല്‍ കമ്പനിയുടെ പ്രൊഫൈലിന് പറ്റിയ ആളല്ല ജോ എന്നാണ് ഫസ്റ്റ് സെന്‍ട്രലിന്റെ റോബിന് പെഗ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല