അറുപത്തിനാല് മില്യണിന്റെ യൂറോമില്യണ്‍ ജാക്പോട്ടിന് ഇതേ വരെ അവകാശികളെത്തിയില്ല. ഇന്ന് വെകുന്നേരും അഞ്ച് മണിക്കുളളില്‍ അവകാശികളെത്തിയില്ലെങ്കില്‍ ജാക്പോട്ട് നഷ്ടപ്പെടും. ജൂണ്‍ എട്ടിന് നടന്ന നറുക്കെടുപ്പിലെ വിജയിയാണ് ഇതേ വരെ എത്താതിരുന്നത്. യൂറോമില്യണിന്റെ ലോട്ടറി നിയമം അനുസരിച്ച് വിജയികളെ പ്രഖ്യാപിച്ച് മുപ്പത് ദിവസത്തിനുളളില്‍ ടിക്കറ്റുമായി വിജയി നേരിട്ടെത്തി എഴുതി തയ്യാറാക്കിയ അപേക്ഷ നല്കിയെങ്കില് മാത്രമേ സമ്മാനം കൈമാറുകയുളളു. ഹാര്‍ഡ്ഫോര്‍ഡ് ഷെയറില്‍ നിന്നുളള ആരോ ആണ് ടിക്കറ്റ് വാങ്ങിയിരിക്കുന്നത് എന്ന് മാത്രമേ നിലവില്‍ അറിവുളളു. ആദ്യമായാണ് യൂറോമില്യണിന്റെ ജാക് പോട്ട് പ്രഖ്യാപിച്ചശേഷം സമ്മാനം ഏറ്റുവാങ്ങാന്‍ ഇത്രയും ദിവസം ആരും എത്താതിരുന്നത്.
ജൂണ്‍ എട്ടിന് നടന്ന ജാക്പോട്ടില്‍ ബെല്‍ജിയത്തില്‍ നിന്നുളള ഒരാളും യുകെയില്‍ നിന്നുളള ഒരാളുമാണ് വിജയികളായത്. സ്റ്റെവാന്ജ് ആന്‍ഡ് ഹിറ്റ്ചിന് പ്രദേശത്തുനിന്ന് ടിക്കറ്റ് എടുത്ത ബ്രട്ടീഷുകാരന് അടുത്തദിവസം തന്നെ സമ്മാനതുകയായ 63,837,543.60 പൗണ്ടിന് അവകാശമുന്നയിച്ച് എത്തിയിരുന്നു. ഇയാള്‍ നാഷണല്‍ ലോട്ടറിയുടെ സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തുകയും ചെയ്തു. സണ്‍ഡേ ടൈംസ് തയ്യാറാക്കിയ സമ്പന്നരുടെ പട്ടിക അനുസരിച്ച് ജാക്പോട്ട് വിജയികള്‍ ഡാനിയല്‍ റാഡ്ക്ലിഫിനേക്കാളും വില്യം രാജകുമാരനൈകാളും സമ്പന്നരായി തീരുമായിരുന്നു.
ജാക്പോട്ട് വിജയി ഇന്ന് അഞ്ച് മണിക്കുളളില്‍ സമ്മാനത്തിന് അവകാശമുന്നയിച്ച് എത്തിയാല്‍ ജാക്പോട്ട് നടന്ന ദിവസം മുതല്‍ ഇന്നുവരെയുളള പലിശതുക അടക്കമായിരിക്കും ലഭിക്കുക. 3585.40പൗണ്ടാണ് ഒരു ദിവസം ലഭിക്കുന്ന പലിശതുക. ലോട്ടറിതുകക്ക് അവകാശമുന്നയിച്ച് ആരും എത്തിയില്ലെങ്കില്‍ പണം നാഷണല്‍ ലോട്ടറി ഗുഡ് കോസസ് ഫണ്ടിലേക്ക് പോകും. വിജയിയെ കണ്ടെത്താനാകാത്തതില്‍ നിരാശനാണന്നും ടിക്കറ്റ് എടുത്തിട്ടുളള എല്ലാവരും തങ്ങളുടെ ടിക്കറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നാഷണല്‍ ലോട്ടറി ഓപ്പറേറ്റര്‍ കാംലോട്ട് അറിയിച്ചു. ടിക്കറ്റ് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ സമ്മാനം പ്രഖ്യാപിച്ച് മുപ്പത് ദിവസത്തിനുളളില്‍ മതിയായ തെളിവുമായി എത്തിയാല്‍ സമ്മാനം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല