സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മരുന്നു വിപണി നിലവാരമില്ലാത്ത ആന്റിബയോട്ടിക്കുകളുടെ പിടിയില്‍; ആശങ്കയുണര്‍ത്തുന്ന പഠനവുമായി ബ്രിട്ടീഷ് സര്‍വകലാശാലാ ഗവേഷകര്‍. ജീവന്‍രക്ഷാ മരുന്നുകളായ ആന്റിബയോട്ടിക്കുകളുടെ അമിതവും വിവേചനരഹിതവുമായ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന കണ്ടെത്തലുമായി രംഗത്തെത്തിയത് ലണ്ടനിലെ ക്വീന്‍ മേരി, ന്യൂകാസില്‍ സര്‍വകലാശാലകളിലെ ഗവേഷകരാണ്.
ഇന്ത്യയില്‍ വിപണിയിലുള്ള മരുന്നുകളില്‍ 64 ശതമാനവും അംഗീകാരമില്ലാത്തവയാണെന്നും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കുന്നവയാണെന്നുമാണു മുന്നറിയിപ്പ്. പഠനം ബ്രിട്ടിഷ് ജേണലായ ക്ലിനിക്കല്‍ ഫാര്‍മകോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലോ ബ്രിട്ടനിലോ യുഎസിലോ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ആന്റിബയോട്ടിക് മരുന്നുകളാണ് ഇന്ത്യന്‍ വിപണികളില്‍ സുലഭമായിട്ടുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
2007 നും 2012 നും ഇടയില്‍ വിറ്റഴിഞ്ഞ 118 മരുന്നുകളില്‍ 64 ശതമാനവും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്‌സിഒ) അംഗീകാരമില്ലാത്തവയാണ്. വെറും നാലു ശതമാനത്തിനു മാത്രമാണു യുഎസിലോ ബ്രിട്ടനിലോ അംഗീകാരമുള്ളത്. അഞ്ഞൂറോളം കമ്പനികളുടെ ആന്റിബയോട്ടിക്കുകളാണ് അംഗീകാരമില്ലാത്തവയെന്നു കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല