ലണ്ടന്‍: ബ്രിട്ടന്റെ തകര്‍ന്ന സോഷ്യല്‍ കെയര്‍ സിസ്റ്റത്തിന് പുതുജീവന്‍ നല്‍കാന്‍ മുന്നോട്ടുവച്ച പദ്ധതികള്‍ പ്രകാരം പെന്‍ഷനായവര്‍ നികുതിയിനത്തില്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും. ബ്രിട്ടനിലെ വന്ധ്യവയോധികരെ സംരക്ഷിക്കാനായി പണം കണ്ടെത്താന്‍ സര്‍ക്കാരിന് നികുതികള്‍ വര്‍ധിപ്പിക്കുകയോ, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന മറ്റ് സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ വേണ്ടിവരും. 2025ന് മുമ്പ് 25 ബില്യണ്‍ പൗണ്ടാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടത്.
ഇതിനായി പെന്‍ഷനായവര്‍ നല്‍കേണ്ട നികുതി വര്‍ധിപ്പിക്കുക എന്ന മാര്‍ഗമാണ് ഉചിതമെന്ന് സോഷ്യല്‍ കെയറിന് ഫണ്ട് കണ്ടെത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ദില്‍നോട്ട് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 65ന് മുകളിലുള്ള ജോലിചെയ്യുന്നവരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ധിപ്പിക്കുകയാണ് ഏറ്റവും നല്ല വഴിയെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഇത് പ്രകാരം ദീര്‍ഘനാളത്തെ കെയര്‍ ലഭിക്കുന്നതിനായി ഒരു വ്യക്തി 35,000പൗണ്ട് നല്‍കേണ്ടിവരും.
അതേസമയം ദില്‍നോട്ട് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചിട്ടുണ്ട്. പൊതൂജനങ്ങള്‍ ഇപ്പോള്‍ ചിലവാക്കുന്ന സാഹചര്യം വച്ചുനോക്കുമ്പോള്‍ കമ്മീഷന്റെ നിര്‍ദേശങ്ങളൊഴിവാക്കി മറ്റ് ഫണ്ടിംങ് പദ്ധതികളിലൂടെ നമ്മള്‍ പണം കണ്ടെത്തേണ്ടിയിരിക്കുന്നെന്ന് ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ് ലി ഹൗസ് ഓഫ് കോമണ്‍സിനോട് പറഞ്ഞു. ഇത് സര്‍വ്വകക്ഷി അഭിപ്രായം ആരായേണ്ടതിനാല്‍ ഇനി നടക്കുന്ന നിയമസഭാ ചര്‍ച്ചകളില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല