1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2012

സിബി തോമസ്‌

മീനച്ചിലാര്‍ കിന്നാരം പറഞ്ഞോഴുകുന്ന കിടങ്ങൂരിന്റെ കളിക്കൂട്ടുകാര്‍ വീണ്ടും ഒന്നിക്കുന്നു. ഇക്കുറി വൂസ്റ്ററില്‍ മേയ് 26ന് ഒത്തുകൂടുന്ന കിടങ്ങൂര്‍ക്കാര്‍ ഒരു മുഴുദിനം ഇതിനായി മാറ്റി വച്ചിരിക്കുകയാണ്. ആറ് വര്‍ഷം മുന്‍പ് നനീട്ടനില്‍ തുടക്കമിട്ട കിടങ്ങൂര്‍ സംഗമം നൂറോളം അംഗങ്ങളെ സ്വന്തമാക്കി ഓരോ വര്‍ഷവും വളര്‍ന്നു വലുതായി കൊണ്ടിരിക്കുന്നു. ഏകദേശം നൂറില്‍ പരം അംഗങ്ങളുള്ള ഈ സ്നേഹക്കൂട്ടായ്മയില്‍ എല്ലാ വര്‍ഷവും ഭൂരിപക്ഷം പേരും പങ്കെടുക്കാറുല്ള്ളത് ഏറെ ശ്രധേയമാണ്.

കേരള ചരിത്രം മാറ്റി എഴുതുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വി ടി ഭട്ടതിരിപ്പാടിന്റെ ജനമ ഗൃഹം എന്ന കീര്‍ത്തി നേടുന്ന കിടങ്ങൂര്‍ മീനച്ചിലാര്‍ കൈ വഴി പിരിഞ്ഞു ഒഴുകുമ്പോള്‍ ര ണ്ടയി വിഭജിക്കപ്പെടുകയാണ്. തെക്കും വടക്കും ആയി കിടങ്ങൂര്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ വേര്‍തിരിവുകള്‍ കണക്കിലെടുക്കാതെ കിടങ്ങൂരിന്റെ മക്കള്‍ ഒന്നായാണ് യുകെയില്‍ ഒത്തുകൂടുന്നത്.

കേരളം കണ്ട ഏറ്റവും വലിയ വിപ്ളവകാരി എന്നറിയപ്പെടുന്ന പി കെ വി യുടെ നാട്ടുകാര്‍ ഒത്തു കൂടുമ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയവും സാഹിത്യവും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുമെന്നു ഈ വര്‍ഷത്തെ സംഘാടകരായ സുധീര്‍ ചെരുതാന്നിയില്‍ , ബിബിന്‍ പണ്ടരശ്ശേരില്‍ എന്നിവര്‍ അറിയിച്ചു. 2007 ല്‍ നീട്ടണില്‍ ആരംഭിച്ച ഈ കൂട്ടായ്മ മാഞ്ചസ്റ്റരിലും , ബ്രിസ്റോളിലും അതുകഴിഞ്ഞ് ന്യൂപോര്‍ട്ടിലും കേറ്ററിങ്ങിലും സംഗമിച്ചതിനുശേഷം ആണ് വൂസ്റരിലേക്ക് എത്തുന്നത് .

ഏറ്റവും മനോഹരമായ ഒരു സംഗമ സുദിനം സംഘടിപ്പിക്കുന്നതിനു തയ്യാറെടുപ്പ് നടത്തുന്ന സംഘാടക സമിതി ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു കൊണ്ട ഇരിക്കുകയാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 07877070223, 07916325831

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.