1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2011

ലണ്ടന്‍: ഈ വര്‍ഷത്തെ ഏറ്റവും സന്തോഷകരമായ സമയം ഇന്ന് വൈകുന്നേരം ഏഴു മണിക്ക്. ഇന്ന് എഴ് മണിക്ക് ലണ്ടനില്‍ 6-7-8 എന്ന മാജിക് കോംപിനേഷന്‍ വരുന്ന സമയമാണ്. അതായത് എട്ടാം മാസത്തില്‍ ആറാം ദിവസത്തെ ഏഴ് മണി. യാതൊരു സമ്മര്‍ദ്ദവുമില്ലാത്ത ദിവസമായാണ് ലണ്ടനിലെ ജനങ്ങള്‍ ഇതിനെ കാണുന്നത്.

ആളുകള്‍ ഏറ്റവും സന്തോഷവാന്‍മാരായി കാണുന്ന ദിവസം ശനിയാഴ്ചയാണെന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമായത്. ചിരിക്കാന്‍ തുടങ്ങുന്നത് ഏഴുമണി മുതലാണെന്നും ചൂടും അവധിക്കാലവും വരുന്ന ആഗസ്റ്റ് ഏറ്റവും പ്രിയ്യപ്പെട്ട മാസമായാണ് ലണ്ടന്‍ നിവാസികള്‍ കാണുന്നതെന്നാണ് പറയുന്നത്.

ലണ്ടനിലെ പതിനായിരത്തോളം വരുന്ന ജനങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ 35 ശതമാനവും അഭിപ്രായപ്പെട്ടത് ശനിയാഴ്ച്ച ഏറ്റവും സന്തോഷകരമായ ദിവസമാണെന്നാണ്. വര്‍ഷത്തിലെ ഏറ്റവും നല്ല മാസമായി ആഗസ്റ്റിനെ 20 ശതമാനം പേര്‍ തിരഞ്ഞെടുത്തു. 33 ശതമാനം പേരും വൈകുന്നേരം 6 മുതല്‍ 9 വരെയാണ് ഏറ്റവും നല്ല സമയമെന്നും പറയുന്നു.

മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജിയോഫ് ബാറ്റി പറയുന്നത്, ആഗസ്റ്റ് മാസത്തിലെ ശനിയാഴ്ച്ച വൈകുന്നേരം ഏഴ് മണി ആളുകള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടെ ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്ന സമയമാണെന്നാണ്. ഞായറാഴ്ച്ചയുടെ കാര്യവും ഇതുപോലെയാണെങ്കിലും തിങ്കളാഴ്ച ജോലിക്ക് പോകണമെന്ന ടെന്‍ഷന്‍ ഈ ദിവസത്തെ മോശമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.