വരുന്ന ഒക്ടോബര്‍ 31-ന് ലോകജനസംഖ്യ ഏഴു ബില്യണ്‍ കടക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടല്‍. വര്‍ധിക്കുന്ന ജനസംഖ്യയാകട്ടെ, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, വിഭവശേഷി, തൊഴില്‍ തുടങ്ങിയവയേക്കുറിച്ചെല്ലാമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. അതേസമയം ലോകജനസംഖ്യ ഏഴു ബില്യണ്‍ തികയ്ക്കുന്ന കുഞ്ഞ് പിറക്കാന്‍ പോകുന്നത് ഇന്ത്യയില്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉത്തര്‍പ്രദേശിലായിരിക്കും ആ കുട്ടി ജനിക്കുകയെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഉത്തര്‍പ്രദേശില്‍ തന്നെ ഈ കുട്ടി പിറക്കും എന്ന് പറയാനുള്ള കാരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ ഓരോ മിനിറ്റിലും 51 കുട്ടികള്‍ വീതം ജനിക്കുന്നുണ്ട് എന്നാണ് കണക്ക്. രാജ്യത്ത് ശിശുജനന നിരക്ക് ഏറ്റവും കൂടുതലുള്ളത് ഉത്തര്‍പ്രദേശിലുമാണ്. മിനിറ്റില്‍ 11 കുട്ടികളാണ് ഇവിടെ പിറക്കുന്നത്‍. ഇതോടെ ഏഴു ബില്യണ്‍ തികയ്ക്കുന്ന കുട്ടി ഇന്ത്യയില്‍ ജനിക്കാനുള്ള സാധ്യത വര്‍ധിക്കുകയാണ്.
അതേസമയം ജനസംഖ്യ വര്‍ധിക്കുന്നതില്‍ ലോകം ആശങ്കയിലാണ്. 985 ദശലക്ഷം പേര്‍ ഇപ്പോള്‍ പട്ടിണിയിലാണെന്ന് ലോകബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1995 നു ശേഷം ഭക്ഷ്യ ആവശ്യം വര്‍ധിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോഷകാഹാര ദൗര്‍ലഭ്യം നേരിടുകയാണ്. അതിവേഗത്തിലുള്ള നഗരവത്കരണം, വനനശീകരണം എന്നിവയും ലോകത്തെ അപകടാവസ്ഥയിലേക്കു നീങ്ങുന്നുവെന്നു റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല