ഇരുപതു മൈലോളം സ്വന്തമായി കാറോടിച്ചു തന്‍റെ അച്ഛനെ കാണാന്‍ പോയ ഏഴു വയസുകാരനെ പോലിസ് പിടികൂടി.അമേരിക്കയിലെ മിഷിഗണില്‍ ഉള്ള ഷെറിഡിയന്‍ ടൌണ്‍ഷിപ്പിലാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛനായ ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞു വേറെ വിവാഹം കഴിച്ചു അമ്മയോടോപ്പമാണ് കുട്ടി ഡ്രൈവറുടെ താമസം.ഒരു ദിവസം അമ്മ ഉറങ്ങിക്കിടന്ന സമയത്ത് തന്‍റെ യഥാര്‍ത്ഥ അച്ഛനെ കാണാന്‍ ഗാരേജില്‍ കിടന്ന രണ്ടാനച്ചന്റെ കാറുമായി എഴുവയസുകാരന്‍ യാത്രയാവുകയായിരുന്നു.
പന്ത്രണ്ടു മൈല്‍ അകലെയുള്ള അച്ഛനെ കാണാന്‍ അന്‍പതു മൈല്‍ സ്പീഡില്‍ ആണ് പയ്യന്‍ കാറോടിച്ചത്.ഉയരം കുറവായതിനാല്‍ കാറിന്‍റെ ഫ്ലോര്‍ മാറ്റില്‍ എഴുന്നേറ്റു നിന്നു കൊണ്ടായിരുന്നു കക്ഷിയുടെ ഡ്രൈവിംഗ്.നഗ്നപാദനായി വീട്ടിലിടുന്ന പൈജാമയും ധരിച്ചായിരുന്നു പയ്യന്‍ അച്ഛനെ കാണാനിറങ്ങിയത്.വഴിയറിയാതെ ഇരുപതു മൈലോളം വണ്ടിയോടിച്ച കുട്ടി ഡ്രൈവറെ കണ്ട മറ്റു വാഹനത്തിലെ ആളുകളാണ് 911വിളിച്ച് പോലീസിനെ വിവരമറിയിച്ചത്.
വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയുടെ കാറിനു മുന്നില്‍ തങ്ങളുടെ വാഹനം സാവധാനം സ്പീഡ് കുറച്ച് ഒരു വിധത്തില്‍ ഇടിച്ചു ഇടിച്ചില്ല എന്ന രീതിയില്‍ നിര്‍ത്തുകയായിരുന്നു.ഭാഗ്യത്തിന് കുട്ടിക്കോ കാറിനോ മറ്റാര്‍ക്കുമോ വലിയ അപകടങ്ങള്‍ ഒന്നുമുണ്ടായില്ല.പോലിസ് പിടിച്ചപ്പോഴും എനിക്കെന്‍റെ അച്ഛനെ കാണണം അച്ഛന്‍റെ അടുത്ത് പോകണം എന്ന് പറഞ്ഞ് കുട്ടി കരയുകയായിരുന്നു.
തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അച്ഛനമ്മമാര്‍ ബന്ധം വേര്‍പെടുത്തുമ്പോള്‍ കുഞ്ഞു മക്കളുടെ മനസുകള്‍ എന്ത് മാത്രം വിഷമിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ് ഈ സംഭവം.
സംഭവത്തിന്‍റെ വീഡിയോ ചുവടെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല