സ്വന്തം ലേഖകന്‍: കുടിയേറ്റ ശ്രമത്തിനിടെ ഏഴു വയസുകാരിയുടെ കസ്റ്റഡി മരണം; അന്വേഷണം നടത്തുമെന്ന് യുഎസ്; മരണം ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാത്തതിനാലെന്ന് സൂചന. ഗ്വാട്ടിമാലയില്‍ നിന്നും യുഎസിലേക്ക് കുടിയേറാന്‍ ശ്രമിച്ച ഏഴു വയസുകാരി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. പിതാവിനൊപ്പം യുഎസിലേക്ക് അനധികൃതമായി എത്തിയ ജാക്കലിന്‍ കാള്‍ മാക്വിന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
കഴിഞ്ഞയാഴ്ചയാണ് ഇരുവരെയും യുഎസ് ബോര്‍ഡര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഇല്ലാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെന്നും അവശയായ കുട്ടിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചതായുമാണ് ബോര്‍ഡര്‍ പോലീസ് നല്‍കുന്ന വിശദീകരണം.
മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥയും, രാഷ്ട്രീയ പ്രതിസന്ധിയും, ദാരിദ്ര്യവും കാരണം ആയിരക്കണക്കിന് അഭയാര്‍ഥികളാണ് സംഘങ്ങളായി അമേരിക്കന്‍മെക്‌സിക്കോ അതിര്‍ത്തി ലക്ഷ്യമാക്കി ദിവസവും വരുന്നത്. ഇവരെ തടയാന്‍ വന്‍ സുരക്ഷാസംഘത്തെയാണ് അതിര്‍ത്തിയില്‍ യുഎസ് നിയോഗിച്ചിരിക്കുന്നത്. കുടിയേറ്റക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ നിരവധി തവണ സംഘര്‍ഷത്തിന്റെ വക്കിലെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല