1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2023

സ്വന്തം ലേഖകൻ: പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് പാരിസ് നഗരത്തില്‍ ജനം തെരുവിലിറങ്ങി. ബാരിക്കേഡുകള്‍ക്കും വാഹനങ്ങള്‍ക്കും ജനക്കൂട്ടം തീയിട്ടു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പൊലീസും ജനക്കൂട്ടവും തമ്മില്‍ രൂക്ഷമായ സംഘട്ടനമുണ്ടായി. നാന്ററെയിലാണ് പതിനേഴുകാരനായ ഡെലിവറി ഡ്രൈവർ പൊലീസിന്റെ വെടിയേറ്റു മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കൗമാരക്കാരന്റെ കുടുംബത്തിന്റെ അഭിഭാഷകരാണ് വിവരം വെളിപ്പെടുത്തിയത്. പിന്നീട് കൊലപാതക ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ട്രാഫിക് നിയമലംഘനം നടത്തിയ കാര്‍ രണ്ട് പൊലീസുകാര്‍ തടയാന്‍ ശ്രമിക്കുന്നതും തോക്കുചൂണ്ടിയിട്ടും നിര്‍ത്താതിരുന്ന കാറിലേക്ക് പൊലീസുകാരന്‍ നിറയൊഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ട്രാഫിക് നിയമലംഘനങ്ങളെ തുടര്‍ന്ന് പൊലീസ് വെടിവെപ്പില്‍ മരണം സംഭവിക്കുന്നത് പാരീസില്‍ പുതിയ സംഭവമല്ല. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനരീതിയിലുള്ള വെടിവെപ്പുകള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വെടിവച്ച ഉദ്യോഗസ്ഥനെ നരഹത്യക്കുറ്റം ചുമത്തി അറസ്ററ് ചെയ്തതായി നാന്ററെ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.

രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു വരികയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. എന്നാല്‍, കൊലപാതകദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ജനം രോഷാകുലരായി തെരുവിൽ ഇറങ്ങുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.