700 പൌണ്ടിന് വാങ്ങിയ കാറിന് ഇന്‍ഷുറന്‍സിനായി 24,000 പൗണ്ട് ചിലവാക്കേണ്ടി വരുന്നെന്ന് റിപ്പോര്‍ട്ട്. ഡാനിയേല്‍ ഗ്രേ എന്ന പതിനെട്ടുകാരനാണ് തന്റ കാറിന് ഇന്‍ഷുറന്‍സ് തുകയായി 24,000 പൗണ്ട് അടക്കണമെന്ന വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുന്നത്.
1999 മോഡല്‍ 1.6 വോള്‍വോയാണ് ഇന്‍ഷുറന്‍സ് ചെയ്യാന്‍ ഗ്രേ ആഗ്രഹിച്ചിരുന്നത്. 700 പൗണ്ട് നല്‍കിയാണ് കാര്‍ വാങ്ങിയത്. വാക്സ്ഹാള്‍ കോര്‍സക്ക് പകരമാണ് വോള്‍വോ കാര്‍ വാങ്ങിയത്. എന്നാല്‍ ഇത് ഇന്‍ഷുറന്‍സ് ചെയ്യാനായി 24,000പൗണ്ട് വേണമെന്നാണ് എ.എ ഇന്‍ഷുറന്‍സ് പറയുന്നത്.
കാര്‍ ഇന്‍ഷുറന്‍സ് പൊതുവേ ചിലവേറിയതാണെന്ന് തനിക്കറിയാമെന്നും എന്നാല്‍ ഈ തുക ശരിക്കും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഗ്രേ പറഞ്ഞു. നിലവില്‍ വര്‍ഷംതോറും 2500 പൗണ്ട് താന്‍ ഇന്‍ഷുറന്‍സ് തുകയായി നല്‍കുന്നുണ്ടെന്നും ഗ്രേ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 20 കമ്പനികള്‍ക്ക് ബ്രോക്കര്‍ സേവനം ചെയ്യുന്നത് എ.എ ഇന്‍ഷുറന്‍സാണ്. എന്നാല്‍ ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം ഈടാക്കാനുള്ള നീക്കത്തെ ന്യായീകരിക്കാനുള്ള നീക്കമാണ് എ.എ. ഇന്‍ഷുറന്‍സ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല