നവജാതശിശുവിനെ 7000 ഡോളറിന് വിറ്റ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബെയ്ജിംഗിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വിൽപ്പന നടത്തിയത്.
തുടർന്ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവതിയുടെ ഭർത്താവിന്റെ അമ്മ രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. കുട്ടി പ്രസവത്തിൽ മരിച്ചു എന്നായിരുന്നു യുവതിയുടെ നിലപാട്.
എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ കുഞ്ഞിനെ വിറ്റതായി തെളിയുകയായിരുന്നു. തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനക്ക് യുവതിയെ സഹായിച്ച ഡോക്ടറേയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
രണ്ടാം വിവാഹത്തിലെ കുട്ടിയെയാണ് യുവതി വിൽപ്പന നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭർത്താവ് പലപ്പോഴും ഉപദ്രവിച്ചിരുന്നു. രണ്ടാമതൊരു കുഞ്ഞുണ്ടായാൽ ആദ്യ കുട്ടിക്ക് കൂടുതൽ ഉപദ്രവങ്ങൾ ഭർത്താവിൽ നിന്ന് സഹിക്കേണ്ടിവരും എന്നതുകൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്നാണ് യുവതിയുടെ വാദം. വിറ്റ കുഞ്ഞിനെ കണ്ടെത്തി ഭർത്താവിന്റെ അമ്മക്കൊപ്പം അയച്ചതായി പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല