ടു ജി സെപ്ക്ട്രം വിവാദത്തില്‍ മന്ത്രിമാരും കൂട്ടരും അകത്തായെങ്കിലും കാര്യങ്ങള്‍ അവസാനിച്ചിട്ടില്ല. അത് പുതിയ മേഖലയിലേക്ക് പടര്‍ന്ന് പിടിക്കുകയാണ്. ലൈസന്‍സ് ലഭിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാത്ത 72 കമ്പനികളുടെ ടെലികോം ലൈസന്‍സ് റദ്ദാക്കാനുള്ള പുതിയ തീരുമാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറ്റോര്‍ണി ജനറലാണ് ഈ നിയമോപദേശം നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകള്‍പ്രകാരം ടു ജി ലൈസന്‍സ് അനുവദിച്ചിട്ടും 83 കമ്പനികളാണ് പ്രവര്‍ത്തനം തുടങ്ങാത്തത്. ഈ 83 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് 72 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല