എഴുപത്തിനാലുകാരിയ മാനഭംഗപ്പെടുത്തിയ നാല്‍പ്പത്തിമൂന്നുകാരന് അമേരിക്കയിലെ കോടതി 120 വര്‍ഷം തടവുശിക്ഷ വിധിച്ചു.
വീട്ടില്‍ അതിക്രമിച്ചുകയറി വൃദ്ധയെ പീഡിപ്പിച്ചുവെന്നതാണ് എംസി ഗൊവന്‍ എന്നയാള്‍ക്കെതിരെയുള്ള കുറ്റം. അറുപത് വര്‍ഷത്തെ തടവ് വീട്ടില്‍ അതിക്രമിച്ച് കയറിയതിനും അറുപത് വര്‍ഷത്തെ തടവ് ലൈംഗിക പീഡനത്തിനുമെന്ന് വിശദീകരിച്ചുകൊണ്ടാണ് ജഡ്ജി തിമോത്തി ഷെല്‍ഡന്‍ ശിക്ഷ വിധിച്ചത്.
2010ഏപ്രില്‍ മാസത്തിലാണ് ഗൊവന്‍ സ്ത്രീയുടെ വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍വഴി അകത്ത് കയറിക്കൂടി അവരെ ലൈംഗികമായി പീഡിപ്പിച്ചത്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം പൊലീസ് അറിയുകയും ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല