സ്വന്തം ലേഖകന്‍: എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദയാവധം ആവശ്യപ്പെട്ട് ആന്ധ്ര ദമ്പതികള്‍ കോടതിയില്‍. ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശികളായ ദമ്പതികളാണ് മകള്‍ക്ക് ദയാവധത്തിന് കോടതിയുടെ അനുമതി തേടിയിരിക്കുന്നത്.
കുഞ്ഞിനെ ബാധിച്ച ഗുരുതരമായ കരള്‍ രോഗമാണ് കാരണം. സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സിക്കാന്‍ സാധിക്കുന്നില്ലെന്നും കുട്ടിയെ കൊല്ലാന്‍ അനുവദിക്കണമെന്നും രമണപ്പ, ഭാര്യ സരസ്വതി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അതേസമയം ജില്ലാ കോടതിയെയോ ഹൈദരാബാദ് ഹൈക്കോടതിയെയോ സമീപിക്കാന്‍ ഹര്‍ജി പരിഗണിച്ച കോടതി നിര്‍ദ്ദേശിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ മാത്രമേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ. 50 ലക്ഷം രൂപയോളമാണ് ചികിത്സയ്ക്കായി ആവശ്യമുള്ളത്. എന്നാല്‍ ഇത്രയും തുക സ്വരൂപിക്കാന്‍ നിര്‍വാഹമില്ലെന്ന് ദമ്പതികള്‍ ഹര്‍ജിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല