വിമാനം പറത്തിക്കൊണ്ടിരിക്കെ ഭര്‍ത്താവ് അസുഖം മൂലം ബോധരഹിതനായതിനെ തുടര്‍ന്ന് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിവു മാത്രമുണ്ടായിരുന്ന എണ്‍പതുകാരിയായ ഭാര്യ പൈലറ്റായി. യുഎസിലാണ് സംഭവം. ഏറെക്കുറെ സുരക്ഷിതമായി ഇവര്‍ വിമാനം ലാന്‍ഡ് ചെയ്യിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം.
ഇരട്ട എന്‍ജിന്‍ വിമാനവുമായി പോയ ദമ്പതികളാണ് അപകടത്തില്‍ പെട്ടത്. സ്റര്‍ജിയോണ്‍ ബേയ്ക്ക് 10 കിലോമീറ്റര്‍ അകലെവെച്ചാണ് എണ്‍പത്തിയൊന്നുകാരനായ ഭര്‍ത്താവിന് ബോധം നഷ്ടപ്പെട്ട് വിമാനത്തിന്റെ നിയന്ത്രണം വിടുന്ന അവസ്ഥയിലെത്തിയത്. അപകടം മനസിലായ ഭാര്യ പറഞ്ഞുകേട്ട അറിവു വെച്ച് വിമാനം നിയന്ത്രിക്കാന്‍ തയാറാകുകയായിരുന്നു.
ഇവര്‍ അറിയിച്ചതനുസരിച്ച് ഇവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ മറ്റൊരു വിമാനവും പറന്നുയര്‍ന്നിരുന്നു. ഈ വിമാനത്തിലെ പൈലറ്റിന്റെ നിര്‍ദേശമനുസരിച്ചാണ് ഇവര്‍ വിമാനം നിയന്ത്രിച്ചത്. വിസ്കോന്‍സിനിലെ ചെറിലാന്‍ഡ് വിമാനത്താവളത്തിലാണ് വിമാനം അടിയന്തരലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡിംഗിനിടെ ചെറിയ പരിക്ക് പറ്റിയതൊഴിച്ചാല്‍ സ്ത്രീക്ക് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ വൈദ്യസഹായം എത്തിച്ചപ്പോഴേക്കും ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല