ക്രിസ്മസ് അടുക്കാറായതോടെ ബ്രിട്ടണില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. കൂറ്റന്‍ ക്രിസ്മസ് ട്രീകളും കേക്കുകളും ആഘോഷരാവുകളെ സമ്പന്നമാക്കുകയാണ്. അതിനിടയില്‍ രസകരങ്ങളാണ് മത്സരങ്ങളും ബ്രിട്ടണില്‍ നടക്കുന്നുണ്ട്. ലിവര്‍ പൂളില്‍ കഴിഞ്ഞ ദിവസം നടന്നത് ഇത്തരത്തിലുള്ള ഒരു മത്സരമാണ്.
സാന്താക്ലോസ് ഓട്ടമത്സരമാണ് ഏറ്റവും വ്യത്യാസമായ ഒരു മത്സരം. ഏതാണ്ട് 8,000 സാന്താക്ലോസുമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മത്സരിക്കാനെത്തിയത്. അഞ്ച് കിലോമീറ്റര്‍ ദൂരമാണ് മത്സരത്തില്‍ പങ്കെടുത്തവര്‍ ഓടിത്തീര്‍ത്തത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഇങ്ങനെയൊരു ഓട്ടമത്സരം സംഘടിപ്പിച്ചതെന്നാണ് കൗതുകകരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല