തന്റെ ആറുവര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 848 ദിവസത്തെ സിക്ക് ലീവെടുത്ത വനിതാ കോണ്‍സ്റ്റബിള്‍ ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടാനായി ജോലിയില്‍ നിന്നും രാജിവെച്ചു. ഹിന പരേഖ് ആണ് പെരുമാറ്റദൂഷ്യത്തെ തുടര്‍ന്നുള്ള ശിക്ഷാനടപടികളില്‍ നിന്നും രക്ഷപ്പെടാനായി ജോലിയില്‍ നിന്നും രാജിവെച്ചത്.
ഇന്ത്യയില്‍ ജനിച്ച പരേഖ് ഇതുവരെയായി 11 അറസ്റ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. വംശീയപരമായ അതിക്രമങ്ങള്‍ താന്‍ നേരിട്ടുവെന്നും മെട്രോപോളിറ്റന്‍ പോലീസില്‍ നിന്നും അസുഖകരമായ സമീപനമാണ് ഉണ്ടായതെന്നും ആരോപിച്ചാണ് ജോലിയില്‍ നിന്നും വിരമിച്ചിരിക്കുന്നത്. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് വിരമിക്കുന്നതെന്നും ഹിന പരേഖ് ആരോപിച്ചിട്ടുണ്ട്.
എന്നാല്‍ പെരുമാറ്റദൂഷ്യത്തില്‍ നിന്നും രക്ഷപ്പെടാനായിട്ടാണ് ഹിന രാജിവെച്ചിരിക്കുന്നതെന്നാണ് അവരുടെ ബോസ് പറയുന്നത്.1140 ദിവസം ജോലിചെയ്യേണ്ടതിനു പകരം വെറും 292 ദിവസം മാത്രമേ ഇവര്‍ ജോലിക്കെത്തിയുള്ളൂ. പ്രകടനം മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഉന്നതാധികാരി വ്യക്തമാക്കി. സെന്‍ട്രല്‍ ലണ്ടനിലെ ബെല്‍ഗ്രാവിയ സ്‌റ്റേഷനിലായിരുന്നു ഹിന ജോലിയെടുത്തിരുന്നത്. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താന്‍ ജോലിയില്‍ നിന്നും ഒഴിയുന്നതെന്നും തന്റെ അധികാരികളുടെ ആരോപണങ്ങള്‍ തെറ്റാണെന്നും ഹിന പറയുന്നു.
എന്നാല്‍ മതിയായി ജോലിചെയ്യാത്തതിനാല്‍ നടപടി നേരിടേണ്ടി വരുമെന്ന് മനസിലാക്കിയാണ് ഹിന രാജിവെച്ചതെന്നാണ് പോലീസ് വക്താവ് അറിയിച്ചത്. അതിനിടെ വംശീയ അധിക്ഷേപമെന്ന ആരോപണം വരാന്‍ സാധ്യതയുള്ളതിനാല്‍ തിരക്കുപിടിച്ചൊരു നടപടിക്ക് മുതിരേണ്ടെന്നാണ് ഉന്നത പോലീസുദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതേ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഏഷ്യയില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് അധിക്ഷേപം നേരിട്ടുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല