ലണ്ടന്‍:അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ വൃദ്ധസദനങ്ങള്‍ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട്. 85വയസിന് മുകളിലുള്ളവരുടെ എണ്ണം കൂടുന്നതാണ് ഇതിന് കാരണം. ഏതാണ്ട് 630,000 പുതിയ കെയര്‍ ഹോമുകള്‍ പുതുതായി തുടങ്ങേണ്ടി വരുമെന്നാണ് പഠനം പറയുന്നത്.
ഈ പ്രതിസന്ധിഘട്ടത്തില്‍ കെയര്‍ഹോമുകള്‍ക്ക് പണം നല്‍കാനോ, സഹായധനം നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ നശിച്ചുപോകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. 85വയസിന് മുകളിലുള്ളവരാണ് ബ്രിട്ടനിലെ ഏറ്റവും വേഗം വളരുന്ന ഏയ്ജ് ഗ്രൂപ്പ്. ഇതില്‍ പത്തിലെട്ട് പേര്‍ക്കും മറ്റുള്ളവരുടെ സഹായമില്ലാതെസ്വതന്ത്രമായി കഴിയാനാകും. എന്നാല്‍ ശേഷിക്കുന്നവര്‍ ഡിമെന്‍ഷ്യ എന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നം അനുഭവിക്കുന്നവരാണെന്നും പഠനം നടത്തിയ ന്യൂ കാസ്റ്റില്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയ്ജിംങ് ആന്റ് ഹെല്‍ത്ത് വിഭാഗം പറയുന്നു.
85ല്‍ കൂടുതല്‍ പ്രായമുള്ളവരുടെ എണ്ണം കൂടുന്നതിനാല്‍ 2030 ഓടെ കെയര്‍ഹോമുകളുടെ എണ്ണത്തില്‍ 82% വര്‍ധനവുണ്ടാവും. ഇപ്പോള്‍ വെറും 18,000 കെയര്‍ ഹോമുകള്‍ മാത്രമാണുള്ളത്. ഇത് 630,000 ആയി മാറും. പ്രായമായവരില്‍ അഞ്ചില്‍ ഒരാള്‍ 24മണിക്കൂര്‍ പരിചരണം ആവശ്യമുള്ളവരാണെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായത്.
ബി.എം.സി ജെരിയാട്രിക്‌സ് ജേണിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പ്രായമായവരില്‍ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനായുള്ള പഠനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ കരോള്‍ ജാഗര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല