സ്വന്തം ലേഖകന്‍: പട്ടിണി നരകമായി യെമന്‍; മൂന്നു വര്‍ഷത്തിനിടെ വിശന്നുപൊരിഞ്ഞു മരിച്ചത് 85,000 കുഞ്ഞുങ്ങള്‍. യെമനിലെ ആഭ്യന്തരയുദ്ധത്തില്‍ സൗദി ഇടപെടാന്‍ തുടങ്ങിയശേഷം പട്ടിണിമൂലം അഞ്ചുവയസിനു താഴെയുള്ള 85,000 കുഞ്ഞുങ്ങള്‍ മരിച്ചതായി അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചില്‍ഡ്രന്‍ അറിയിച്ചു. ക്കുകയാണ്. സൗദി ഉപരോധത്തെ തുടര്‍ന്നു ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും കടുത്ത ക്ഷാമമാണ് യെമനില്‍.
യെമന്‍ പ്രസിഡന്റ് ഹാദിയുമായി പോരാടുന്ന ഇറാന് പിന്തുണയുള്ളഹൗതി ഷിയാ വിമതരെ തുരത്താനായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേന 2015ലാണ് യെമനില്‍ ഇടപെട്ടു തുടങ്ങിയത്. സൗദി സഖ്യം ജനവാസ മേഖലകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ വിമതര്‍ക്കു പുറമേ നിരവധി സാധാരണക്കാര്‍ക്കും ജീവഹാനി നേരിട്ടു.
സാധാരണ ജനത്തിന് കടുത്ത ദുരിതമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 130 ലക്ഷം കുഞ്ഞുങ്ങള്‍ പട്ടിണിയും രോഗവും നേരിടുന്നു. 80 ലക്ഷം മുതിര്‍ന്നവരും പട്ടിണിയിലാണ്. കഴിഞ്ഞ വര്‍ഷം ഹൗതി വിമതര്‍ സൗദി തലസ്ഥാനമായ റിയാദിലേക്കു മിസൈല്‍ തൊടുത്ത ശേഷമുള്ള നടപടികളാണ് പട്ടിണിമരണം കൂട്ടിയത്. യെമനിലേക്ക് ഭക്ഷണം എത്തുന്ന ഹൊദെയ്ദ തുറമുഖം സൗദി സേനയുടെ ഉപരോധത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല