ഓസ്‌ലോ: നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി. ആക്രമണത്തില്‍ 12 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
ഓസ്‌ലോയിലെ തന്ത്രപ്രധാനകേന്ദ്രമായ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപമുള്ള 17 നില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. സംഭവസമയത്ത് പ്രധാനമന്ത്രി ജെന്‍സ് സ്‌റ്റോര്‍ട്ടന്‍ബെര്‍ഗ് ഓഫീസിലുണ്ടായിരുന്നില്ല. ഒസ്‌ലോയിലുണ്ടായ ആദ്യസ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഓസ്ലോക്ക് സമീപമുള്ള ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിന് നേരെയാണ് രണ്ടാമത്തെ ആക്രമണം. 700ലധികം ആള്‍ക്കാര്‍ പങ്കെടുത്തിരുന്ന ക്യാമ്പിലേക്ക് പോലീസ് വേഷത്തിലെത്തിയ നോര്‍വീജിയന്‍ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ നിറയൊഴിക്കുകയായിരുന്നു. ലേബര്‍ യൂത്ത് ക്യാമ്പിനു നേരെ ഉട്ടോയ ദ്വീപിലുണ്ടായ സ്‌ഫോടനത്തില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
തീവ്രവാദി ആക്രമണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപമുണ്ടായത് കാര്‍ബോംബ് സ്‌ഫോടനമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക തീവ്രവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതികരണമാണ് സ്‌ഫോടനങ്ങളെന്നും സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല