സ്വര്‍ഗ്ഗത്തിലേക്കുള്ള ദൂരം നിര്‍ണ്ണയിക്കുന്ന പുതിയ ചിത്രവുമായെത്തുന്നത് അനില്‍ പ്രഭാകറാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ലോകം മുഴുവന്‍ നടുക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.
ഒരു കൂട്ടം മനുഷ്യരുടെ ജീവിതാവസ്ഥ നരകതുല്യമാക്കിയ വിഷം ഇന്നും ദംഷ്ട്രകള്‍കാട്ടി ലോകത്തെ പരിഹസിക്കുന്നു. പൂക്കളും പുഴകളും പൂമ്പാറ്റകളും പ്രണയവും ഒക്കെയുള്ള നിഷ്‌കളങ്കമായ ഒരു ഗ്രാമത്തിനെ ആകെ തകിടം മറിച്ച എന്‍ഡോള്‍ഫാന്റെ ക്രൂരവിനോദം വീണ്ടും സിനിമയ്ക്ക് വിഷയമാവുകയാണ്.
മണിക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ സാബു മണിക്കുട്ടി നിര്‍മ്മിക്കുന്ന ചിത്രം അനില്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്നത് ഹേമന്ത് കുമാറാണ്. ലത്തീഫ് മാറാഞ്ചേരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
അരുണ്‍രാജ് , പ്രവീണ്‍, ആദിത്യ, ഷാജി, ചിഞ്ചു മോഹന്‍, എന്നീ പുതുമുഖങ്ങള്‍ക്കൊപ്പം സുധീഷ്, ശിവജി ഗുരുവായൂര്‍, റിസസബാവ, കലാശാല ബാബു, ബാബു സാമി, പ്രമോദ് പാല, തൃശൂര്‍ എല്‍സി, അംബിക മോഹന്‍, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. നവംബര്‍ ഒടുവില്‍ ചിത്രം തിയറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല