സ്വന്തം ലേഖകന്‍: ഐഫോണ്‍ അടുത്തുവച്ച് ഉറങ്ങിയ ലണ്ടനിലെ ഒമ്പതു വയസുകാരിക്ക് സംഭവിച്ചത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ലണ്ടനില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ തുടയില്‍ ഐഫോണില്‍നിന്നും ഗുരുതരമായി പൊള്ളലേറ്റു.
ഒമ്പതു വയസുകാരി ഒലീവിയ എന്ന പെണ്‍കുട്ടിക്കാണ് ദുരവസ്ഥ. തന്റെ സമീപത്ത് ഐഫോണ്‍ വെച്ചാണ് ഒലീവിയ ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉണര്‍ന്നപ്പോള്‍ പെണ്‍കുട്ടിയുടെ തുടയില്‍ ഐഫോണിന്റെ പാട് ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെട്ടു. ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടതോടെയാണ് പെണ്‍കുട്ടി ആശുപത്രിയെ സമീപിച്ചത്.
വിദഗ്ത പരിശോധനയില്‍ ഐഫോണിലെ കെയ്‌സ് തുടയിലെ തൊലിയുമായി മുട്ടിയപ്പോള്‍ രാസമാറ്റം സംഭവിച്ചതാണ് പാടുവീഴാന്‍ ഇടയാക്കിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. പരിശോധനയില്‍ ഈ പാട് ഒരിക്കലും പോകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ ഫോണല്ല, ഫോണ്‍ കെയ്‌സാണ് പെണ്‍കുട്ടിക്ക് വിനയായതെന്നും, ഇതിന് ഐഫോണിനെ കുറ്റപ്പെടുത്തേണ്ടെന്നും അഭിപ്രായം ഉയരുന്നുണ്ട്. കെയ്‌സിന്റെ ഗുണനിലവാരത്തില്‍ കമ്പനി അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല