പ്രേമത്തിന് കണ്ണുംമൂക്കും പ്രായവുമില്ലെന്ന് ആരും പറയാതെതന്നെ എല്ലാവര്‍ക്കുമറിയാം. അറുപത് വയസിലും പ്രേമിക്കാമെന്ന് പറഞ്ഞ് കോളറാകാലത്തെ പ്രേമമെന്നൊരു അനശ്വര പ്രേമകാവ്യവും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ പ്രേമമൊക്കെ നില്‍ക്കുന്ന സമയത്തുതന്നെയാണ് ഡേറ്റിംഗ് എന്നൊരു പുതിയ സംഭവം ഉണ്ടാകുന്നത്. ഒരുദിവസത്തേക്കോ കുറച്ചുദിവസങ്ങളിലേക്കോ മാത്രം പ്രേമിക്കാനുള്ള, ശരീരംകൊണ്ട് ആഘോഷിക്കാനുള്ള ഒരു സംഗതിയായിട്ടാണ് ഡേറ്റിംഗ് വന്നത്. പാശ്ചാത്യലോകത്ത് ഡേറ്റിംഗ് സര്‍വ്വസാധാരണമായതോടെ അതിനുവേണ്ടി മാത്രം വെബ്സൈറ്റുകളും വന്നു. ഇപ്പോള്‍ സ്ത്രീ പുരുഷന്മാര്‍ മിക്കവാറും ഡേറ്റിംഗ് നടത്തുന്നത് ഈ വെബ്സൈറ്റുകള്‍ വഴിയാണ്.
ഒരു പരിചയവുമില്ലാത്ത രണ്ടുപേര്‍ക്ക് കാണാനും കൂടിച്ചേരാനും വഴിതെളിയിക്കുന്നുവെന്നതാണ് ഡേറ്റിംഗ് സൈറ്റുകളുടെ പ്രത്യേകത. പലപ്പോഴും ഇത്തരം സൈറ്റുകളില്‍ ജോയിന്‍ ചെയ്യുന്നത് യുവതിയുവാക്കള്‍ ആയിരിക്കും. ചിലപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രായമുള്ളവരും ചേരാറുണ്ട്. എന്നാല്‍ പ്രായമുള്ളവരെയും ഞെട്ടിച്ചുകൊണ്ട് ഒരു വൃദ്ധന്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ ജോയിന്‍ ചേരുകയും എണ്‍പത്തിരണ്ടുകാരിയെ വിവാഹം കഴിക്കുകയും ചെയ്തു. നല്ല കൂട്ടുകള്‍ക്ക് വേണ്ടിയാണ് താന്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ ചേര്‍ന്നതെന്നാണ് മോളി ഹോള്‍ഡര്‍ പറഞ്ഞിരുന്നത്.
ചുമ്മാതെ ചേരുക മാത്രമല്ല, ഒരു പങ്കാളിയെ കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു നമ്മുടെ തൊണ്ണൂറുകാരന്‍. 82കാരിയായ എഡ് നിസ്ബെറ്റിനെയാണ് മോളി ഹോള്‍ഡര്‍ കണ്ടെത്തിയത്. അവര്‍ ഇരുവരും കഴിഞ്ഞ ശനിയാഴ്ച വിവാഹം കഴിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളുടെ ചരിത്രത്തിലെ ഏറ്റവും രസകരമായ സംഭവമെന്നാണ് ഇതിനെ ചില പാശ്ചാത്യപത്രങ്ങള്‍ വിശേഷിപ്പിച്ചത്.
കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഹോള്‍ഡര്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ ജോയിന്‍ ചെയ്തത്. അന്നുമുതല്‍ തുടങ്ങിയ അനുരാഗമാണ് വിവാഹത്തില്‍ കലാശിച്ചത്. പരിചയപ്പെട്ടുവന്നപ്പോള്‍ ഇവരുടെ രീതിയും താല്‍പര്യങ്ങളുമെല്ലാം ഒന്നാണ്. കവിത വായിക്കുക, പ്രേമിക്കുക, സ്കോച്ച് കഴിക്കുക തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇവര്‍ തുല്യതാല്‍പര്യമുള്ളവര്‍. അങ്ങനെയാണെങ്കില്‍ പിന്നെ ഇതെല്ലാം ഒന്നിച്ചായിക്കൂടെയെന്ന് ഇവര്‍ പരസ്പരം ചോദിച്ചു. താമസിയാതെ ഒന്നിക്കുകയും ചെയ്തു. കഴിഞ്ഞ വാലന്റൈന്‍സ് ഡേ ദിനത്തിലാണ് എഡിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മോളി ഹോള്‍ഡര്‍ പറഞ്ഞത്.
ഇരുവരും പങ്കാളികള്‍ നഷ്ടപ്പെട്ടവര്‍തന്നെയായിരുന്നു. അതുകൊണ്ടുതന്നെ മക്കളോളും ചെറുമക്കളോടും ആലോചിക്കേണ്ടിവന്നന്നല്ലാതെ വേറൊന്നും ചെയ്യേണ്ടിവന്നില്ല. എഡ് നിസ്ബെറ്റ് സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. രണ്ട് കുട്ടികളുമുണ്ട്. ഹോള്‍ഡര്‍ ആകട്ടെ ഒരു പത്രത്തിലെ കോളമിസ്റ്റായിരുന്നു. മക്കളുടെയും പേരക്കുട്ടികളുടെയും കാര്യത്തില്‍ ഹോള്‍ഡര്‍ തന്നെയായിരുന്നു മുതിര്‍ന്നയാള്‍. നാല് മക്കളും ഏഴ് പേരക്കുട്ടികളും അവര്‍ക്കെല്ലാമായി എട്ട് മക്കളുമൊക്കെയുള്ള മുതുമുതുമുത്തച്ഛനായിരുന്നു ഹോള്‍ഡര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല