1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2011

സപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന് മുന്നോടിയായി ലോകമൊട്ടാകെ സഞ്ചരിക്കുന്ന പൗരന്‍മാര്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദേശം നല്‍കി. യു.എസ് വിദേശകാര്യമന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

വിദേശരാജ്യങ്ങളില്‍ കഴിയുന്നവരും വിദേശരാജ്യങ്ങളിലേയ്ക്ക് യാത്ര നടത്തുന്നവരുമായ യു.എസ് പൗരന്‍മാര്‍ പ്രത്യേക കരുതലെടുക്കണമെന്നും സുരക്ഷാ നടപടികള്‍ സംബന്ധിച്ച് അറിയുന്നതിനായി യു.എസ് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

തീവ്രവാദി സംഘടനകളില്‍ നിന്ന് പ്രത്യേക ഭീഷണികളൊന്നുമുണ്ടായിട്ടില്ലെങ്കിലും ഈ സമയത്ത് ആക്രമണം നടത്താനുള്ള അവരുടെ പ്രവണത കൂടുതലാണ്. സപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം അടുത്തുവരുന്തോറും യു.എസ് പൗരന്‍മാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് അമേരിക്ക നല്‍കുന്നത്-ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നാപ്പോലിറ്റനോ പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.