ജീവപര്യന്തം തടവെന്നൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ കരുതും ഒരുപാടു കാലം ജയിലില്‍ കഴിയേണ്ടി വരുമെന്നൊക്കെ, എന്നാല്‍ ജീവപര്യതം തടവ് അനുഭവിക്കേണ്ടി വരുന്നത് മരണത്തിന്റെ പടി വാതിക്കല്‍ എത്തി നില്‍ക്കുന്നവര്‍ ആണെങ്കിലോ? മരുമകളെയും കൊച്ചുമകനെയും തീവച്ച് കൊന്ന കേസില്‍ ഒരു 95 കാരിക്കാണ് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. സുമിത്ര എന്ന വൃദ്ധയ്‌ക്കാണ് 1996 ല്‍ നടന്ന കൊലപാതക കേസില്‍ ജീവിതസായാഹ്നഹ്നം ഇരുമ്പഴിക്കുളളില്‍ ചെലവിടേണ്ടി വരിക.
1996 മാര്‍ച്ച് 20 ന് ആണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. സുമിത്രയുടെ മരുമകള്‍ മീനുവും ഒന്നര വയസ്സുളള മകനും ഗുരുതരമായി പൊളളലേറ്റ് ഭര്‍തൃവീട്ടില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു. മീനുവിന്റെ മരണശേഷം അമ്മായിയമ്മ സുമിത്രയുടെയും ഭര്‍്‌ത്താവിന്റെയും ഭര്‍തൃസഹോദരിയുടെയും പേരില്‍ കൊലപാതക കേസ് രജിസ്‌റ്റര്‍ ചെയ്‌തു. മീനുവിന്റെ മരണമൊഴിയുടെ അടിസ്‌ഥാനത്തിലായിരുന്നു കേസ് രജിസ്‌്റ്റര്‍ ചെയ്‌തത്.
എന്നാല്‍, മീനുവിന്റെ മൊഴിക്ക് മരണമൊഴിയുടെ പ്രാധാന്യം നല്‍കാനാവില്ല എന്നായിരുന്നു വിചാരണ കോടതി പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിലാണ് സുമിത്രയ്‌ക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം നല്‍കിയത്. കേസിലെ മറ്റു പ്രതികളായ ഭര്‍ത്താവ് സഞ്‌ജയും ഭര്‍തൃസഹോദരിയും വിചാരണയ്‌ക്കിടെ മരിച്ചു പോയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല