വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണും തമ്മിലുള്ള വിവാഹത്തിന് 2000 പേര് അതിഥികളായി എത്തുമെന്ന് റിപ്പോര്‍ട്ട്. ലോകമൊട്ടുക്കുമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രാജവംശത്തിലെ പ്രതിനിധികള്‍, സ്റ്റേറ്റ് മേധാവികള്‍ എന്നിവരുള്‍പ്പെടുന്നതാണ് അതിഥികളുടെ പട്ടിക.
മാര്‍ച്ച് 29ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികളില്‍ പകുതിപ്പേരും വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കുമെന്ന് സെന്റ് ജേംസ് കൊട്ടാര വൃത്തങ്ങളുടെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹശേഷം ബക്കിങ്ഹാം കൊട്ടാരത്തില്‍ നടക്കുന്ന മധ്യാഹ്നവിരുന്നില്‍ 600 പേരാണ് പങ്കെടുക്കുക. പിന്നീട് രാത്രിയില്‍ നടക്കുന്ന വിരുന്നില്‍ രാജകുമാരന്റെയും വധുവിന്റെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 300 പേര് പങ്കെടുക്കും.
അതിഥികളില്‍ ഇരുന്നൂറോളം പേര് ബ്രിട്ടീഷ് സര്‍ക്കാര്‍, പാര്‍ലമെന്റ് അംഗങ്ങളായിരിക്കുമത്രേ. ഒരൂകാലത്ത് ബ്രിട്ടീഷ് കോളനികളായിരുന്നു കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങി നാല്പതില് അധികം പ്രമുഖരും അതിഥികളുടെ കൂട്ടത്തിലുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല