ലണ്ടന്‍: സ്‌കൂള്‍ കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീലസിനിമ കണ്ടെത്തിയതിനെ തുടര്‍ന്ന് ടീച്ചറെയും ക്ലാസ് അസിസ്റ്റന്റിനേയും സ്‌കൂളില്‍ നിന്നും പുറത്താക്കി. പുരുഷനും സ്ത്രീയും ചേര്‍ന്നുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്.
അഡിംഗ്ടണ്‍ ഹൈസ്‌കൂളിലെ കമ്പ്യൂട്ടറിലാണ് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയത്. അസിസ്റ്റന്റ് ഹെഡ് ടിം എഡ്വേര്‍ഡ്‌സും അധ്യാപിക ആഞ്ചേല തോണ്‍ഹിലുമാണ് പിടിയിലായത്.
അതിനിടെ ദൃശ്യങ്ങള്‍ സ്‌കൂള്‍ പരിസരത്തുവെച്ച് ചിത്രീകരിച്ചതാണോ എന്നതിനെക്കുറിച്ച് പരിശോധന നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടാകുമോ എന്നും ആശങ്കയുണ്ട്.
സ്‌കൂളിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിന്റെ മേധാവിയാണ് എഡ്വേര്‍ഡ്. അതിനിടെ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എഡ്വേര്‍ഡ് വിസമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല