1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2011

സിറിള്‍ പനങ്കാല

ഇതൊരു കഥയല്ല, നടുക്കുന്ന ജീവിത യാഥാര്‍ത്ഥ്യം ആണ്.വിധിയുടെ ക്രൂരതയ്ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ഇരവിമംഗലം സ്വദേശികളായ ജോഷി – മായ ദമ്പതികളുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരമാണിത്.ആറ്റുനോറ്റുണ്ടായ കണ്മണിക്ക് ബാധിച്ച അസുഖത്തിന് മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ, ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്നറിയാതെ ഉത്തരം മുട്ടി നില്‍ക്കുന്ന രണ്ടു ജന്മങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ആണിത്.നരകയാതനയുടെ ദുരിത പര്‍വങ്ങള്‍ താണ്ടുന്ന റോണിമോന്‍ എന്ന നാലു വയസുകാരന്റെയും അവന്റെ വേദനകള്‍ക്ക് കൂട്ടിരിക്കുന്ന നിര്‍ഭാഗ്യ ജന്മങ്ങളുടെയും നിശബ്ദ ആവിഷ്ക്കാരമാണിത്.

ക്യാന്‍സര്‍ ബാധിച്ച റോണിമോന്‍റെ രണ്ടു കണ്ണുകളും നീക്കം ചെയ്തിരിക്കുകയാണ്.അസുഖം കൂടുതല്‍ പടരാതിരിക്കാന്‍ വിദഗ്ദ ചികിത്സ ആവശ്യമാണ്.ഇതിനായി പ്രതിമാസം അന്‍പതിനായിരം രൂപയോളം
മുടക്കെണ്ടതുണ്ട്.കഴിഞ്ഞ നാലു വര്‍ഷത്തെ ചികിത്സ മൂലം സ്വന്തം കിടപ്പാടം വരെ പണയപ്പെടുത്തിയിരിക്കുകയാണ് ഈ ദമ്പതികള്‍.പണമില്ലാത്തത് മൂലം കഴിഞ്ഞ രണ്ടു മാസമായി ചികിത്സ മുടങ്ങിയിരിക്കുകയാണ്.

സ്വന്തം കുഞ്ഞിന് ഒരു പനി വരുമ്പോള്‍,അല്ലെങ്കില്‍ ചെറുതായെങ്കിലും ഒന്നു വേദനിക്കുമ്പോള്‍ നമ്മുടെയൊക്കെ ഉള്ളു പിടയാറില്ലേ. ദൈവം തന്ന സൌഭാഗ്യങ്ങളുടെ തണലില്‍ നമ്മുടെ കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ഈ കാഴ്ചകള്‍ കാണാതെ പോകരുത്.നമ്മുടെ കാതുകള്‍ ഈ വിലാപം കേള്‍ക്കാതെ പോകരുത്. നമ്മുടെ ചിരിക്കും കണ്ണീരിനുമിടയിലെ അകലം വളരെ നേര്‍ത്തതാണെന്ന സത്യം നമുക്ക് മറക്കാതിരിക്കാം. നമ്മുടെ സന്മനസുകളുടെ സഹായം അതെത്ര ചെറുതായാലും ജോഷി – മായ ദമ്പതികള്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും.
മാന്യവായനക്കാരുടെ പ്രാര്‍ഥനകളും സഹായങ്ങളും ഈ കുടുംബത്തോടൊപ്പം ഉണ്ടാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇരവിമംഗലം അസോസിയേഷന്‍ നടത്തുന്ന ശ്രമങ്ങളില്‍ പങ്കാളിയാവാന്‍ ആഗ്രഹിക്കുന്നവര്‍ http://eravimangalam.com/default.aspx എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.അല്ലെങ്കില്‍ താഴെപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടുക .

സിറില്‍ :07533745997

കൂടുതല്‍ വിവരങ്ങള്‍ക്ക് റോണിയുടെ പിതാവുമായി ബന്ധപ്പെടുക :

Joshy George,
Orathel House
Eravimangalam P.O
Kottayam D.T
Kerala

0091 9847817334

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.