കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എ ജോണ്‍ അന്തരിച്ചു. കുറുവിലങ്ങാട്ടെ വസതിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് സൂചന.
ഡി.ഐ.സിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ച ജോണിനെ പരിവര്‍ത്തനവാദി വിഭാഗത്തിന്റെ നേതാവായാണ് വിശേഷിപ്പിക്കുന്നത്. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന ജോണ്‍ കെ.കരുണാകരന്റെയൊപ്പം ഡി.ഐ.സിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കരുണാകരന്‍ ഡി.ഐ.സി വിട്ടതോടെ ജോണ്‍ വീണ്ടും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു.
കെ.എസ്.യുവിലൂടെയാണ് ജോണ്‍ രാഷ്ട്രീയരംഗത്തെത്തിയത്. തന്റെ ആദര്‍ശങ്ങള്‍ക്കൊപ്പം നിന്ന് നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ആളായിരുന്നു ജോണ്‍. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് എന്നും ശോഭിച്ചിരുന്ന നേതാവായിരുന്നു എം.എ ജോണ്‍.
കെ.പി.സി.സി അനുശോചിച്ചു
ആദര്‍ശാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവായ എം.എ ജോണിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.
എം.എ ജോണിന്റെ നിര്യാണം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്ന് വി.എം സുധീരന്‍ പറഞ്ഞു. താന്‍ ആര്‍ജ്ജിച്ച കഴിവ് പുതുതലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ ജോണ്‍ മികച്ച പങ്കുവഹിച്ചിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.
വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകള്‍കൊണ്ട് ശ്രദ്ധനേടിയ നേതാവായിരുന്നു എം.എ ജോണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ അനുസ്മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല