ഓഹരി വിപണിയെക്കുറിച്ച് അറിയാനും ഓഹരികമ്പോളത്തിലിറങ്ങി ലാഭം കൊയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി കൊച്ചി ആസ്ഥാനമായുള്ള ധനകാര്യ മാനേജ്‌മെന്റ് സ്ഥാപനമായ എ.എസ്.എല്‍ റിസര്‍ച്ച് ടീം തയാറാക്കിയ ‘ഷെയറില്‍ നിക്ഷേപിക്കും മുന്‍പ് …..’ എന്ന ചെറുഗ്രന്ഥം പുറത്തിറങ്ങി. പ്രമുഖ സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനും ദീപിക പത്രത്തിന്റെ മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ ടി.സി മാത്യുവിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക വിദഗ്ധരാണ് പുസ്തകം തയാറാക്കിയത്.
ലളിതമായ ഭാഷയിലും സാധാരണക്കാരന് എളുപ്പത്തില്‍ മനസിലാകുന്ന തരത്തിലും തയാറാക്കിയിരിക്കുന്ന ഈ െചറുപുസ്തകം ഓഹരി വിപണിയിലിറങ്ങാനും ഇതെക്കുറിച്ച് പഠിക്കാനും ആ്രഗഹിക്കുന്നവര്‍ക്ക് ഉത്തമ മാര്‍ഗ ദര്‍ശിയാണ്. ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നു കൊണ്ടിരിരിക്കുന്ന ഘട്ടത്തില്‍ ്രപവാസികള്‍ക്ക് കരുതേലാടെ നിക്ഷേപമിറക്കാനും ലാഭം കൊയ്യാനും കഴിയുന്ന മേഖലയാണ് ഓഹരി വിപണി എന്ന ഷെയര്‍ മാര്‍ക്കറ്റ്. ഒറ്റ രാ്രതികൊണ്ട് ഓഹരി വിപണിയില്‍ നിന്ന് കോടീശരനാകാമെന്ന് ആരും പറയില്ല. എന്നാല്‍ ബുദ്ധിപൂര്‍വം നിക്ഷേപം നടത്തിയാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ് ഇതെന്ന് ആരും സമ്മതിക്കും.
നാട്ടിലായാലും വിദേശത്തായാലും സ്വന്തം ബജറ്റില്‍ ഒതുങ്ങും വിധം നിക്ഷേപം നടത്താം എന്നതാണ് ഇതിന്റെ ്രപത്യേകത. ഓഹരി വിപണി ഒരു മഹാഭൂരിപക്ഷം പേര്‍ക്കും ഒരു രഹസ്യ ലോകമാണ്. സാധാരണക്കാരന് കടന്നു ചെല്ലാന്‍ പറ്റാത്ത്രത സങ്കീര്‍ണവും ഇടത്തരക്കാരനു താങ്ങാവുന്നതിലേറെ അപായങ്ങള്‍ ഒളിച്ചിരിക്കുന്നതുമാണ് ഒാഹരി വിപണി എന്നു കരുതുന്നവരാണ് ഏറെ. എന്നാല്‍ ഓഹരി വിപണി ഒരു രഹസ്യമല്ല. അപായങ്ങള്‍ മാത്രം ഒളിച്ചിരിക്കുന്ന ചൂതാട്ട കേന്ദ്രവും അല്ല. മറിച്ച് സമ്പദ് ഘടനയുടെ നിലനില്‍പിന് അടിസ്ഥാനമായ മൂലധനം കണ്ടെത്തുന്ന കമ്പോളമാണ്.
കോടിക്കണക്കായ സാധാരണക്കാരുടെ ചെറു സമ്പാദ്യങ്ങള്‍ ഈ കമ്പോളത്തിലൂടെ കടന്നു ചെന്ന് ഫാക്ടറികളായും സേവന സ്ഥാപനങ്ങളായും റോഡുകളായും ഊര്‍ജ നിലയങ്ങളായും മാറുന്നു. ഈ മാറ്റത്തിനൊപ്പം ലാഭവും ഉണ്ടാകുന്നു. ലാഭം ഈ കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈയില്‍ എത്തുന്നു. ഓഹരി വിപണിയുടെ ഈ മാസ്മര ലോകത്ത് പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ് ഈ പുസ്തകം.
പോസ്‌റ്റേജ് ചാര്‍ജ് മാ്രതം നല്‍കി സൗജന്യമായി ഇത് സ്വന്തമാക്കാം. എ.എസ്.എല്‍ വൈറ്റ് ഹൗസ്, ചിറ്റൂര്‍ റോഡ് കച്ചേരിപ്പടി,കൊച്ചി, 682018 ,കേരള എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ പുസ്‌കം തപാലില്‍ ലഭിക്കും. നാട്ടില്‍ പോകുന്നവര്‍ക്ക് ഈ ഓഫീസില്‍ എത്തിയാല്‍ സൗജന്യമായി പുസ്തകം ലഭിക്കുന്നതാണ്. എ.എസ്.എല്‍ ടീം ഓഹരി വിപണിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ തുടര്‍ന്നും നല്‍കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ASL,White House,Chittoor Road,Kacheripady,Cochin 682018, – Kerala,India, എന്ന വിലാസത്തില്‍ ബന്ധപ്പെടുക. Phone: 0091484 3295478,484 4020961,484 2397193 Emai:info@acesovereigns.com,website www.acesovereigns.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല