ടോമിച്ചന് കൊഴുവനാല്‍
കേരള കോണ്‍ഗ്രസ് ലയനം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു എന്ന് മുന്‍ പൊതുമരാമത് വകുപ്പ് മന്ത്രിയും കടുത്തുരുത്തി എം.എല്‍. എയുമായ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി മോന്‍സ് ജോസഫ് പ്രസ്താവിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് യു. കെയുടെ ആഭിമുഖ്യത്തില്‍ ബെര്‍മിംഗ്ഹാമില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിളര്പ്പുകളിലുടെയും ഭിന്നതകളിലുടെയും വേദനഅനുഭവിച്ച കേരള കോണ്‍ഗ്രസ് കുടുംബം ലയനത്തോടെ ഒറ്റകുടുംബമായ് മുന്നോട്ടു പോകുമെന്നും അടുത്ത കേരള അസംബ്ലി തിരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍വിജയം നേടി അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബല്‍ മലയാളി കൗണ്സില്ലിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായ് യു. കെയില്‍ എത്തിയതായിരുന്നു മോന്‍സ് . പ്രവാസി കേരള കോണ്‍ഗ്രസ് യു കെ ഘടകം പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍ സെക്രട്ടറി ടോമിച്ചന് കൊഴുവനാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള നാഷണല്‍ കമ്മിറ്റി യുടെ പ്രവര്‍ത്തനം വളരെ ശ്ലാഘാനിയം ആണ് എന്ന് മോന്‍സ് ജോസഫ് യോഗത്തില്‍ പറഞ്ഞു.
ബെര്‍മിംഗ് ഹാമില്‍ നടന്ന സ്വീകരണ യോഗത്തില്‍ അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര അധ്യക്ഷം വഹിക്കുകയും ജോണ്സന് ജോര്‍ജ് സ്വാഗതം ആശംസിക്കുകയും ചെയ്തു .ഗ്ലോബല്‍ മലയാളി കൌണ്‍സില്‍ പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റുമായ റെജി പാറക്കന് , പ്രവാസി കേരള കോണ്‍ഗ്രസ് യു കെ ഘടകം സെക്രട്ടറി സി എ ജോസഫ് (ഗില്‍ഫോര്‍ഡ് ) എന്നിവര്‍ യോഗത്തില്‍ ആശംസ പ്രസംഗം നടത്തി. ജിജി വരിക്കശേരില്‍ നന്ദി പറയുകയും ഐന്‍സ്റീന്‍ വാലയില്‍, സിറില്‍ കൈതവേലില്‍, എം സി ജോര്‍ജ്,എബി ജോസഫ്, ബാബു തോട്ടം,സജി സേവ്യര്‍ എന്നിവര്‍ സ്വീകരണ യോഗത്തിന് നേതൃതം നല്‍കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല